ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി റോക്ക് സ്റ്റാറിന്റെ സിനിമ! കെജിഎഫ് കുതിപ്പ് തുടരുന്നു! കാണൂ!
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് കെജിഎഫ്. ഇതാദ്യമായാണ് ഒരു കന്നഡ ചിത്രത്തിന് ഇത്രയുമധികം സ്വീകാര്യത ലഭിച്ചത്. 250 കോടിയും പിന്നിട്ടായിരുന്നു സിനിമ കുതിച്ചത്. കന്നഡയിലെ ചെലവേറിയ സിനിമകളിലൊന്നു കൂടിയായ കെജിഎഫില്‍ നായകനായെത്തിയത് യഷായിരുന്നു. താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ പലരും വേണ്ടത്ര ഗൗനിച്ചിരുന്നില്ല. എന്നാല്‍ റിലീസിന് ശേഷമുള്ള സ്വീകാര്യതയിലാണ് പലരുടേയും കണ്ണുതള്ളിയത്.
ബാഹുബലിയെ വെല്ലുന്ന സിനിമയാണ് ഒരുങ്ങുന്നതെന്ന് സംവിധായകനായ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാറെന്നറിയപ്പെടുന്ന മെല്‍വിന്‍ യാഷും അവകാശവാദം ഉന്നയിച്ചപ്പോള്‍ അത് ഇത്രയും വലിയ വിജയമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. കന്നഡയ്ക്ക് പുറമെ മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും സിനിമയുടെ റിലീസുണ്ടായിരുന്നു. 50 കോടി മുതല്‍മുടക്കിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. യാഷിന്റെ പ്രകടനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഡിസംബര്‍ 21നായിരുന്നു സിനിമ റിലീസ് ചെയ്തത്.

കെജിഎഫ് റിലീസ് ചെയ്തതിന് പിന്നാലെയായി നിരവധി അവസരങ്ങളാണ് യഷിനെ തേടിയെത്തിയിട്ടുള്ളത്. 250 കോടിയും നേടി കുതിച്ച സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യഷ് എന്ന താരത്തെക്കുറിച്ച് മനസ്സിലാക്കാതെയായിരുന്നു നേരത്തെ സഞ്ജയ് ദത്ത് വിസമ്മതം പ്രകടിപ്പിച്ചതെന്നും സിനിമയുടെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാവുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമാ പാരമ്പര്യമില്ലാതെ എത്തിയ യഷിന്‍രെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications