ബിഗ് ബജറ്റിലെത്തിയ കെജിഎഫിലൂടെ യുവതാരം കീഴടക്കിയത് സിനിമാലോകത്തെ! നൂറ് കോടി പെട്ടിയിലാക്കി!!

Recommended Video

നൂറ് കോടി പെട്ടിയിലാക്കി KGF | filmiobeat Malayalam

ഒറ്റ സിനിമയിലൂടെ തന്നെ ചില താരങ്ങളുടെ ജീവിതം മാറ്റി മറിക്കാന്‍ കഴിയും. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയായിരുന്നു പ്രഭാസിനെ ലോകം തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ബാഹുബലിയെക്കാള്‍ മികച്ചതെന്ന് പ്രേക്ഷകര്‍ പറയുന്ന കന്നഡ ചിത്രം കെജിഎഫ് കേരളത്തിലടക്കം തരംഗമായി കൊണ്ടിരിക്കുകയാണ്. കന്നഡ ചിത്രങ്ങള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടാറില്ലെങ്കിലും കെജിഎഫിന് ജനപിന്തുണ വര്‍ദ്ധിച്ച് വരികയാണ്.

ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമാണിത്. യഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു റിലീസിനെത്തിയത്. ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കെജിഎഫിന് കഴിയുമെന്നാണ് സൂചന.

 കെജിഎഫ്

കെജിഎഫ്

കേരളക്കരയില്‍ അത്രയും പ്രധാന്യത്തോടെ നാലോളം സിനിമകളായിരുന്നു ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയത്. അതില്‍ ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അതേ ദിവസം തന്നെയാണ് കന്നഡയില്‍ നിര്‍മ്മിച്ച കെജിഎഫും റിലീസ് ചെയ്തത്. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച സിനിമ 50 കോടിയോളം മുതല്‍ മുടക്കിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു.

 വമ്പന്‍ താരങ്ങളും

വമ്പന്‍ താരങ്ങളും

കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിപേരുള്ള യഷ് ആണ് കെജിഎഫിലെ നായകന്‍. ശ്രീനിധി ഷെട്ടിയാണ് നായിക. ഇവരെ കൂടാതെ ഒരുപാട് താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ച ജനപ്രീതിയാണ് കെജിഎഫിലൂടെ യഷിന് ലഭിച്ചിരിക്കുന്നത്. യഷിന്റെ കരിയര്‍ ബ്രേക്ക് മൂവിയാണിതെന്ന് ഒറ്റവാക്കില്‍ പറയാം. തിയറ്ററുകളില്‍ നിന്നും ലഭിച്ച പിന്തുണ ബോക്‌സോഫീസ് കളക്ഷനിലും പ്രകടമായിരിക്കുകയാണ്.

 നൂറ് കോടി ക്ലബ്ബിലെത്തി...

നൂറ് കോടി ക്ലബ്ബിലെത്തി...

കെജിഎഫിന്റെ വിജയത്തോടെ കന്നഡ സിനിമയുടെ മാര്‍ക്കറ്റും വിപുലപ്പെട്ടിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര-തെലുങ്കാന തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സിനിമ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസിനെത്തി വെറും അഞ്ച് ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. ആഗോളതലത്തില്‍ നിന്നുമാണ് നൂറ് കോടി സിനിമ നേടിയിരിക്കുന്നത്. കന്നഡയില്‍ നിന്നുമുള്ള ആദ്യ ആഗോള ഹിറ്റ് മൂവി എന്ന റെക്കോര്‍ഡ് കെജിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്.

 മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമയുടെ കഥ ഒരുക്കിയത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും എത്തിയിരുന്നു. മലയാളത്തില്‍ ചുരുക്കം സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും അവിടെയും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നല്ല അഭിപ്രായം പ്രേക്ഷകരില്‍ നിന്നും വന്നതോടെ സിനിമ കാണാന്‍ ആവശ്യക്കാര്‍ വന്ന് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X