ബ്രഹ്മാണ്ഡമായി കെജിഎഫ്, 200 കോടി ക്ലബ്ബിലെത്തിച്ച് യുവതാരം യഷിന്റെ മാജിക്! സിനിമ പറപറക്കുന്നു..
Recommended Video

ബാഹുബലി പോലെ ഇന്ത്യയില്‍ അത്രയധികം തരംഗമായ മറ്റൊരു സിനിമ പിറന്നിട്ടില്ലെന്ന് പറയാം. എന്നാല്‍ കന്നഡയില്‍ നിന്നുമെത്തിയ കെജിഎഫ് തിയറ്ററുകളെ ഇളക്കി മറിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമയുടെ കഥ ഒരുക്കിയത്.
കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളില്‍ ചിത്രം റിലീസിന് എത്തിയിരുന്നു. മലയാളത്തില്‍ ചുരുക്കം സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും അവിടെയും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നല്ല അഭിപ്രായം വന്നതോടെ സിനിമ കാണാനും ആള് കൂടി.

കെജിഎഫിന്റെ വിജയത്തോടെ കന്നഡ സിനിമാ ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റും വിപുലപ്പെട്ടിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര-തെലുങ്കാന തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സിനിമ അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുന്നൂറ് കോടിയും സിനിമ അനായാസം സ്വന്തമാക്കിയിരിക്കുകയാണെന്നാണ്. സിനിമയുടെ ഹിന്ദി പതിപ്പ് തന്നെ നാൽപത് കോടിയോളം മറികടന്നു.
കന്നഡ സിനിമകള്‍ക്ക് കേരളത്തില്‍ അത്രയും പ്രധാന്യം ലഭിക്കാറില്ലെങ്കിലും കെജിഎഫ് അത് തിരുത്തി കുറിച്ചിരിക്കുകയാണ്. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിപേരുള്ള യഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടിയാണ് നായിക. ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച കെജിഎഫ് 50 കോടിയോളം മുതല്‍ മുടക്കിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു.


Click it and Unblock the Notifications











