‘കെ.ജി.എഫ് – ചാപ്റ്റർ ടുവിലെ വില്ലൻ ആര്..? അധീരാ ആരെന്നു അറിയാൻ 29വരെ കാത്തിരിക്കാം
ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യ മുഴുവന്‍ ഏറ്റെടുത്ത ഒരു സിനിമയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 1. ഒരു കന്നഡ സിനിമ ഇതുവരെ നേടാത്ത അത്രയും പ്രശംസയാണ് കെ ജി എഫ് നേടിയെടുത്തത്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെതായി ഒരു ബിഗ് സര്‍പ്രൈസ് വെളിപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ ഭാഗത്തില്‍ പരാമര്‍ശിക്കപ്പെടുന്ന, രണ്ടാം ഭാഗത്തില്‍ വെളിപ്പെടുന്ന അധീര എന്ന വില്ലന്‍ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുകയെന്ന് ജൂലായ് 29ന് അറിയാം.
ആദ്യ ഭാഗത്തില്‍ മുഖംമൂടി അണിഞ്ഞു കണ്ട വില്ലന്‍ ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ഇപ്പോള്‍ തന്നെ അധീരയായി പല പേരുകളും പറഞ്ഞു കേള്‍ക്കുന്നു. അതില്‍ പ്രധാനം സഞ്ജയ് ദത്തിന്റെ പേരാണ്. യാഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീല്‍ ആണ്. കോലാറിലെ സ്വര്‍ണഖനികളുടെ കഥപറഞ്ഞ 'കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍' 250 കോടിക്ക് മുകളിലാണ് ലോക വ്യാപകമായി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത്.

2018 ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്തത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കമാണ് കെ ജി എഫ്. നീണ്ട മൂന്നുവര്‍ഷങ്ങള്‍ കൊണ്ടാണ് ആദ്യഭാഗം പൂര്‍ത്തീകരിച്ചത്. അതോടെ, ബാഹുബലി 2 വിനു ശേഷം പ്രേക്ഷകര്‍ ഭാഷാവ്യത്യാസമില്ലാതെ കാത്തിരിക്കുന്ന രണ്ടാം ഭാഗമായി 'കെ.ജി.എഫ് ചാപ്റ്റര്‍ ടു'.


Click it and Unblock the Notifications