റോക്കി ഭായിയുടെ പിറന്നാളിന് കെജിഎഫിന്റെ കിടിലന്‍ പോസ്റ്റര്‍! ഏറ്റെടുത്ത് ആരാധകര്‍
കന്നഡത്തിലെ റോക്കിങ് സ്റ്റാര്‍ യഷിന്റെ കെജിഎഫ് 2വിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് കെജിഎഫിന് രണ്ടാം ഭാഗം വരുന്നത്. കെജിഎഫ് 2വിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗം പ്രശാന്ത് നീല്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

അണിയറയില്‍ ഒരുങ്ങവേ ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി വന്ന പുതിയ പോസ്റ്ററും തരംഗമായി മാറിയിരുന്നു. യഷിന്റെ പിറന്നാള്‍ ദിനത്തിലാണ് കെജിഎഫിന്റെ പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ 34ാം പിറന്നാള്‍ ദിനമാണിന്ന്. അതേസമയം അഞ്ച് ഭാഷകളിലാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.ആദ്യഭാഗം ഒരുക്കിയതിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് കെജിഎഫ് 2 അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ അധീര എന്ന ക്രൂരനായ വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുന്നത്. 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications











