ബ്രഹ്മാണ്ഡ ചിത്രത്തിലെ കൊടുംവില്ലന്‍! കെജിഎഫിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക്, കേരളത്തിലും തരംഗം
Recommended Video
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയും ഇക്കൊല്ലം ആദ്യ മാസങ്ങളിലും കന്നഡ സിനിമയില്‍ നിന്നുമൊരു വിസ്മയ ചിത്രം റിലീസിനെത്തിയിരുന്നു. യഷ് നായകനായി അഭിനയിച്ച കെജിഎഫ് ആണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ അതിശയിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായിരുന്നു നേടിയത്.
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ചാപ്റ്റര്‍ 2 വില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലനായിട്ടെത്തുന്നത്. ആദ്യഭാഗത്തില്‍ മുഖം മൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അധീര എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ പറഞ്ഞിരുന്നത് പോലെ സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് അധീരയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. മലയാളത്തിലടക്കം പോസ്റ്ററിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

പുറത്ത് വന്ന പോസ്റ്ററിലും പാതി മുഖം മറച്ചിരിക്കുകയാണ്. എന്നാല്‍ ക്രൂരമായ നോട്ടം കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. നായകനായി യഷ് തകര്‍ക്കുമ്പോള്‍ വില്ലന്‍ അതിലും മുകളിലായിരിക്കുമെന്നാണ് ചില ആരാധകര്‍ പറയുന്നത്.
മാത്രമല്ല ബോളിവുഡിലെ പ്രമുഖ താരമായതിനാല്‍ സഞ്ജയ് ദത്തിന്റെ വരവോട് കൂടി കെജിഎഫിന് ബോളിവുഡിലും മൂല്യം കൂടും. പ്രീ ബിസിനസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ വരെ സിനിമയ്ക്ക് കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളില്‍ റിലീസിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 ന് വമ്പന്‍ സ്വീകരണമായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നും ആദ്യദിനം പതിനാല് കോടിയ്ക്ക് മുകളിലാണ് സിനിമ നേടിയത്.
രണ്ടാഴ്ച കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ കെജിഎഫ് ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടി കളക്ഷനും നേടിയിരുന്നു. ടോട്ടല്‍ 225 കോടിയോളം വാരിക്കൂട്ടിയാണ് കെജിഎഫിന്റെ ആദ്യഭാഗം പ്രദര്‍ശനം അവസാനിപ്പിച്ചത്.

ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്നതാണ് വിസ്മയെന്നാണ് കെജിഎഫിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വ്യക്തമാവുന്നത്. കന്നഡയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്.
മലയാളത്തില്‍ ചുരുക്കം സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും അവിടെയും ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നു. കന്നഡ സിനിമകള്‍ക്ക് കേരളത്തില്‍ അത്രയും പ്രധാന്യം ലഭിക്കാറില്ലെങ്കിലും കെജിഎഫ് അത് തിരുത്തി കുറിച്ചു.

കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിപേരുള്ള യഷ് ആയിരുന്നു കെജിഎഫിലെ നായകന്‍. ശ്രീനിധി ഷെട്ടിയാണ് നായിക.
പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മ്മിച്ചത്. 50 കോടിയോളം മുതല്‍ മുടക്കിലായിരുന്നു കെജിഎഫ് നിര്‍മ്മിച്ചത്.


Click it and Unblock the Notifications