കെജിഎഫ് സംവിധായകന്റെ അടുത്ത സിനിമയില്‍ നായകനായി ജൂനിയര്‍ എന്‍ടിആര്‍! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം?

By Midhun Raj

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. കന്നഡ സിനിമാ ഇന്‍ഡസ്ട്രിക്ക് ഒന്നടങ്കം അഭിമാനമായ സിനിമ ലോകമെമ്പാടുമുളള പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തിരുന്നു. നിലവില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.

prashant neel-junior ntr

അതേസമയം കെജിഎഫ് സംവിധായകന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീലിന്റെ പുതിയ സിനിമയില്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അടുത്തിടെ സിനിമയുടെ നരേഷന്‍ പറയാനായി നടനെ സംവിധായകന്‍ സമീപിച്ചിരുന്നുവെന്നും കഥ കേട്ട് സൂപ്പര്‍താരത്തിന് ഇഷ്ടപ്പെട്ടതായും അറിയുന്നു.

മൈത്രി മൂവി മേക്കേഴ്‌സ് എന്ന പ്രൊഡക്ഷന്‍ ബാനര്‍ തങ്ങളുടെ അടുത്ത ചിത്രം ഈ ടീമിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടനൊപ്പം രാംചരണ്‍ തേജ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X