വിജയത്തിളക്കത്തില്‍ കെജിഎഫ് നായകന്റെ പിറന്നാളാഘോഷം! ആഘോഷത്തില്‍ പങ്കുച്ചേര്‍ന്ന് വിശാല്‍! കാണൂ
കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് യഷ്. വമ്പന്‍ റിലീസായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്. ആഗോള കളക്ഷനില്‍ 200 കോടി ക്ലബിലെത്തുന്ന കന്നഡ ചിത്രമായും കെജിഎഫ് മാറിയിരുന്നു. കെജിഎഫിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കവേ യഷിന്റെ പിറന്നാളാഘോഷം നടന്നിരുന്നു.
തമിഴ് സൂപ്പര്‍താരം വിശാലിനൊപ്പമാണ് ഇത്തവണ കന്നഡ സൂപ്പര്‍സ്റ്റാര്‍ പിറന്നാള്‍ ആഘോഷിച്ചത്. യഷിന്റെ 32ാം ജന്മദിനമാണ് കടന്നുപോയത്. കെജിഎഫിന്റെ തമിഴ് പതിപ്പിന്റെ വിതരണം നിര്‍വ്വഹിച്ചത് വിശാലായിരുന്നു. വിശാലിനൊപ്പം നടന്‍ അയുബ് ഖാനും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു. യഷിന്റെ പിറന്നാല്‍ ദിനത്തിലെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തിറങ്ങിയിരുന്നു.

അഞ്ചു ഭാഷകളിലായിട്ടായിരുന്നു യഷിന്റെ കെജിഎഫ് നേരത്തെ റിലീസ് ചെയ്തിരുന്നത്. മലയാളം അടക്കമുളള ഭാഷകളില്‍ ഗംഭീര സ്വീകരണം തന്നെ സിനിമയ്ക്ക് ലഭിച്ചു. കേരളത്തില്‍ കുറവ് തിയ്യേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് പ്രേക്ഷകപ്രശംസകള്‍ കൂടിയതോടെ വലിയ മുന്നേറ്റം തന്നെ നടത്തി. ബാഹുബലി ഇറങ്ങിയ സമയത്ത് പ്രഭാസിന് ലഭിച്ച അതേ ജനപ്രീതി തന്നെയാണ് യഷിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications