twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിലും വിജയക്കുതിപ്പുമായി കെജിഎഫ്! മോഹന്‍ലാലിന്റെ ഒടിയനൊപ്പം എത്തി ബ്രഹ്മാണ്ഡ ചിത്രം! കാണൂ

    By Midhun Raj
    |

    Recommended Video

    ഒടിയനൊപ്പം എത്തി ബ്രഹ്മാണ്ഡ ചിത്രം | filmibeat Malayalam

    കന്നഡ ഇന്‍ഡസ്ട്രിയുടെ അഭിമാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കെജിഎഫ്. ബ്രഹ്മാണ്ഡ സിനിമയായി ഒരുക്കിയ സിനിമ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചിരുന്നു. കന്നഡത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായും കെജിഎഫ് നേരത്തെ മാറിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്നു ഇത്.

    നന്ദി ഉണ്ട് അളിയാ നന്ദി! നിവിന്‍ പോളിയുടെ പോസ്റ്റിന് അരുണ്‍ ഗോപി കുറിച്ച കമന്റ് വൈറലാകുന്നു! കാണൂനന്ദി ഉണ്ട് അളിയാ നന്ദി! നിവിന്‍ പോളിയുടെ പോസ്റ്റിന് അരുണ്‍ ഗോപി കുറിച്ച കമന്റ് വൈറലാകുന്നു! കാണൂ

    റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലെത്തിയ സിനിമയ്ക്ക് മറ്റുളള ഭാഷകളിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. കെജിഎഫ് രണ്ടും മൂന്നും തവണയാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം കാണുന്നത്. കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

     കെജിഎഫിന്റെ വിജയം

    കെജിഎഫിന്റെ വിജയം

    കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ് നായകനായ ചിത്രത്തിന് ആദ്യ ദിനം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ബാഹുബലിയ്ക്കൊപ്പം നില്‍ക്കുന്ന സിനിമയാണ് കെജിഎഫെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ്. യഷിന്റെ ഗംഭീര പ്രകടനം പ്രകടനം ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറി. തെന്നിന്ത്യന്‍ സിനിമാ ലോകം ഇതുവരെ പറയാത്ത തരത്തിലുളള ഒരു പ്രമേയം പറഞ്ഞതും സിനിമ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി.

    കളക്ഷനില്‍ റെക്കോര്‍ഡ്

    കളക്ഷനില്‍ റെക്കോര്‍ഡ്

    സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് തീര്‍ത്തും അനിവാര്യമായ ഒരു ചിത്രം കൂടിയായിരുന്നു ഇത്. ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ച അതേ ജനപ്രീതി യഷിനും ലഭിച്ചിരുന്നു. സൂപ്പര്‍താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി സിനിമ മാറുകയും ചെയ്തു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുളളിലായിരുന്നു സിനിമ നൂറ് കോടി ക്ലബിലെത്തിയിരുന്നത്. ഇപ്പോഴും നിറഞ്ഞ സദസുകളില്‍ മുന്നേറുന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയുടെ പിന്‍ബലത്തിലാണ് മുന്നേറികൊണ്ടിരിക്കുന്നത്.

    കേരളത്തിലും മികച്ച സ്വീകാര്യത

    കേരളത്തിലും മികച്ച സ്വീകാര്യത

    മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മൗത്ത് പബ്ലിസിറ്റി ആയിരുന്നു കെജിഎഫിന് കേരളത്തിലും മുന്നേറാന്‍ സഹായിച്ചിരുന്നത്. കേരളത്തില്‍ ആദ്യ വാരം 60 ഓളം സ്‌ക്രിനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഇത് രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ 90 സ്‌ക്രീനുകളിലായി മാറിയിരുന്നു. പ്രേക്ഷകര്‍ ചിത്രം കാണാന്‍ വലിയ താല്‍പര്യം കാണിച്ചതിനാലായിരുന്നു ഇത്.

     ഒടിയനൊപ്പം

    ഒടിയനൊപ്പം

    ഇപ്പോഴിതാ കേരളത്തില്‍ സിനിമ മൂന്നാം വാരത്തിലേക്ക് എത്തുമ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. 125 തിയ്യേറ്ററുകളിലാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രിസ്മസ് സമയത്തും മികച്ച പിന്തുണയായിരുന്നു കെജിഎഫിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സ്‌ക്രിനുകളുടെ എണ്ണത്തിനൊപ്പമാണ് കെജിഎഫും എത്തിയിരിക്കുന്നത്. ഒടിയന്‍ നാലാം വാരത്തിലേക്ക് എത്തിയപ്പോള്‍ 126 തിയ്യേറ്ററുകളില്‍ പ്രദര്‍ശനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ ഒടിയന്‍ തന്നെയാണ് ഇപ്പോഴും മുന്നിലുളളത്.

    പ്രശാന്ത് നീല്‍ ചിത്രം

    പ്രശാന്ത് നീല്‍ ചിത്രം

    പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കന്നഡത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാകുകയും ചെയ്തു. ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച സിനിമ 50 കോടിയോളം മുതല്‍ മുടക്കുളള ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്നു

    ഹൃത്വിക്കും രണ്‍വീറും അക്ഷയും കൊണ്ടും പോവും 2019! ഇക്കൊല്ലം ബോളിവുഡില്‍ ഇറങ്ങുന്ന പ്രധാന റിലീസുകള്‍ഹൃത്വിക്കും രണ്‍വീറും അക്ഷയും കൊണ്ടും പോവും 2019! ഇക്കൊല്ലം ബോളിവുഡില്‍ ഇറങ്ങുന്ന പ്രധാന റിലീസുകള്‍

    ഒടിയനു ശേഷം നയനിലും കഥാപാത്രമായി പ്രകാശ് രാജ്! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്ഒടിയനു ശേഷം നയനിലും കഥാപാത്രമായി പ്രകാശ് രാജ്! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    English summary
    kgf movie kerala theatre list in third week
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X