കെജിഎഫ് 2വിന് പിന്നാലെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രവുമായി നിര്‍മ്മാതാക്കള്‍
കന്നഡ സൂപ്പര്‍താരം യഷിന്റെതായി വിവിധ ഭാഷകളിലായി തരംഗമായ ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ ലഭിച്ചത്. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം സാന്‍ഡല്‍വുഡിലെ ആദ്യ 200കോടി ചിത്രം കൂടിയായിരുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

കെജിഎഫിന്റെ വിജയം യഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഒറ്റചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ ആരാധകര്‍ കൂടിയ താരമായി മാറിയിരുന്നു നടന്‍. അതേസമയം ആദ്യ ഭാഗത്തിന്‌റെ വന്‍വിജയത്തിന് പിന്നാലെയാണ് കെജിഎഫിന്റെ രണ്ടാം ഭാഗവും വരുന്നത്. സിനിമയുടെ ചിത്രീകരണം മുന്‍പേ ആരംഭിച്ചിരുന്നു. വലിയ ആകാംക്ഷകളോടെയാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ രണ്ടാം ഭാഗത്തിനായി എല്ലാവരും കാത്തിരിക്കുന്നത്.
കെജിഎഫ് സീരിസിന് പിന്നാലെ തങ്ങളുടെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. പുതിയ ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരുകളും ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.09ന് പ്രഖ്യാപിക്കും. കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിജയ് കിരാഗന്ദൂറാണ് ഈ പ്രൊഡക്ഷന്‍ ബാനറിന്റെ സ്ഥാപകന്‍. ഈ ചിത്രത്തിന് പുറമെ കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ നായകനായ യുവരത്‌നയും ഹോംബാലെ ഫിംലിസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ്.
225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവുമെന്ന സൂചന നല്‍കികൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ അധീര എന്ന ക്രൂരനായ വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുക.


Click it and Unblock the Notifications