സലാം റോക്കി ഭായ്...! തരംഗമായ കെജിഎഫിലെ ഗാനരംഗം പുറത്ത്! വീഡീയോ വൈറല്‍! കാണൂ

By Midhun Raj

കന്നഡത്തിലെ ബ്രഹ്മാണ്ട ചിത്രം കെജിഎഫ് വിജയകരമായി മുന്നേറികൊണ്ടിരി ക്കുകയാണ്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണം തന്നെയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കന്നഡത്തിലെ റോക്കിംഗ് സൂപ്പര്‍സ്റ്റാര്‍ യഷിന്റെ കരിയറിലും ചിത്രം വഴിത്തിരിവായി മാറിയിരുന്നു. ചിത്രത്തിലെ സലാം റോക്കി ഭായി എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സുധാംസുവിന്‌റെ വരികള്‍ക്ക് രവി ബസ്രൂറാണ് കെജിഎഫിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ആവേശമായ കെജിഎഫിലെ ഗാനം കൂടിയായിരുന്നു ഇത്.

kgf

ക്രിസ്മസ് റിലീസായി എത്തിയ കെജിഎഫ് പ്രശാന്ത് നീല്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. 200 കോടി കളക്ഷന്‍ നേടിക്കൊണ്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്‌. കന്നഡത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത്. കെജിഎഫിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബാഹുബലി പോലെ ഒരു രണ്ടാം ഭാഗവും ചിത്രത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹോംബേല്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂറായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ യഷിന്റെ നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X