twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകന്‌റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി യഷ്! കെജിഎഫ് താരത്തിന്റെ വീഡിയോ വൈറല്‍

    By Prashant V R
    |

    കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് യഷ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വിജയമായി മാറിയിരുന്നു. കന്നഡ സിനിമയിലെ സകലമാന റെക്കോര്‍ഡുകളും തിരുത്തികുറിച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം എല്ലായിടത്തും തരംഗമായി മാറിയിരുന്നു. കെജിഎഫിന്റെ വിജയത്തിന് പിന്നാലെയാണ് തെന്നിന്ത്യയില്‍ യഷിന് ആരാധകര്‍ കൂടിയത്.

    കേരളത്തിലും വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് യഷ്. മകളും മകനുമെല്ലാം ജീവിതത്തിലേക്ക് വന്ന സന്തോഷം മുന്‍പ് യഷ് ആരാധകരുമായി പങ്കുവെച്ചിരുന്നു. കന്നഡത്തില്‍ ഒരുകാലത്ത് തിളങ്ങിയ നടി രാധിക പണ്ഡിറ്റിനെയാണ് താരം വിവാഹം കഴിച്ചത്.

    ഏറെ നാളത്തെ

    ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2018 ഡിസംബറിലായിരുന്നു ഇവരുടെ ആദ്യത്തെ കണ്‍മണിയായ മകള്‍ അയ്‌റ ജീവിതത്തിലേക്ക് വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അയ്‌റയ്ക്ക് കൂട്ടായി ഒരു ആണ്‍കുഞ്ഞ് കൂടി ഇവരുടെ ജീവത്തിലേക്ക് വരികയായിരുന്നു. യഷ് തന്നെയാണ് മകനുണ്ടായ സന്തോഷം അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

    യഷിന്റെ രാധികയുടെയും

    യഷിന്റെയും രാധികയുടെയും ആദ്യത്തെ കണ്‍മണിയായ അയ്‌റയ്ക്ക് ആറ് മാസം പ്രായമുളളപ്പോഴാണ് രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം നടന്‍ ആരാധകരെ അറിയിച്ചത്. മകളുടെ പേരിടല്‍ ചടങ്ങിന് പിന്നാലെയായിരുന്നു നടന്റെ പ്രഖ്യാപനം. രാധികയുടെ ഗര്‍ഭകാല ചിത്രങ്ങളും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

    Recommended Video

    കെ.ജി.എഫ് 2വില്‍ മരണമാസ്സായി അധീര
    ഇപ്പോഴിതാ യഷിന്റെതായി

    ഇപ്പോഴിതാ യഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ മകന്റെ പേരിടല്‍ ചടങ്ങിന്റെ വീഡിയോ ആണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. യാദര്‍വ് എന്നാണ് യഷും രാധികയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഞങ്ങളെ പൂര്‍ത്തീകരിക്കുന്നവന്‍ എന്നാണ് പേരിന്റെ അര്‍ത്ഥമായി യഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

    അതേസമയം

    അതേസമയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു യഷിന്റെ മകന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുത്തത്. കന്നഡ സൂപ്പര്‍താരം പങ്കുവെച്ച പുതിയ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം കെജിഎഫ് രണ്ടാം ഭാഗത്തിനായി ആകാംക്ഷകളോടെ കാത്തിരിക്കുന്ന വേളയിലാണ് യഷ് തന്റെ മകന്റെ പേര് ആരാധകരെ അറിയിച്ചിരിക്കുന്നത്.

    കെഎജിഎഫ് രണ്ടാം ഭാഗത്തില്‍

    കെജിഎഫ് രണ്ടാം ഭാഗത്തില്‍ യഷിനൊപ്പം ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പകുതിയിലധികം ഭാഗങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. ലോക്ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു കെജിഎഫ് 2വിന്റെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്. ഇത്തവണയും കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

    Read more about: yash
    English summary
    KGF Star Yash and Radhika Pandit Revealed Their Second Boy Baby Name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X