ഇന്നും നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നാണം തോന്നാറുണ്ട്! പ്രിയതമനെക്കുറിച്ച് ഖുശ്ബു

By Midhun Raj

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് ഖുശ്ബു സുന്ദര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി തന്റെ കരിയറില്‍ തിളങ്ങിയത്. വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു ഖുശ്ബു. സിനിമ പോലെ കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവുന്നത്. ഇടയ്ക്ക് ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു. ഖുശ്ബുവിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

khushbu-sundar c

ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ പോസ്റ്റുമായി നടി എത്തിയത്. "ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെ പോലെ ആയിരിക്കണമെന്ന് എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല.

ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു. ഇന്നും എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് നാണം തോന്നാറുണ്ട്. ഇന്നും എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകാറുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും മികച്ച കാര്യം നിങ്ങളാണ് സുന്ദര്‍, നിന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി. ഐ ലവ് യൂ ഡാ. സുന്ദര്‍ സിയെക്കുറിച്ച് ഖുശ്ബു കുറിച്ചു. 2000ലാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്. അവന്തിക, അനന്ദിത തുടങ്ങിയവരാണ് മക്കള്‍.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X