ക്യൂ5 തകര്‍ന്നു; ഖുശ്ബുവിന് ഹൃദയവേദന
തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. സിഗ്നലില്‍ നിര്‍ത്തിയിരുന്ന കാറിന്റെ പുറകില്‍ ബസ് വന്നിടിയ്ക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഖുശ്ബുവിന് പരിക്കൊന്നുമില്ല. ഡ്രൈവറും ഖുശ്ബുവും മാത്രമായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് സൂചന.
കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും തനിയ്ക്ക് പരുക്കുകളൊന്നുമില്ലെന്നും പിന്നീട് ഖുശ്ബു തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിയ്ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും താന്‍ ഭര്‍ത്താവ് സുന്ദര്‍ സിയ്ക്ക് സമ്മാനമായി നല്‍കിയ ക്യൂ5ന് പരുക്കേറ്റപ്പോള്‍ തന്റെ ഹൃദയം മുറിഞ്ഞുവെന്നും ഖുശ്ബുവിന്റെ ട്വീറ്റിലുണ്ട്. കാറിന്റെ ടെയില്‍ ലൈറ്റും ബമ്പറും ബൂട്ടുമെല്ലാം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ടത്രേ.

അപകടം ഉണ്ടായ സമയത്ത് കാറില്‍ ഇടിച്ച എംടിഎസ് ബസിന്റെ ഡ്രൈവറുടെ പക്കല്‍ ലൈസന്‍സ് ഇല്ലായിരുന്നുവെന്നും ബസിന് നമ്പര്‍ പ്ലേറ്റും, റൂട്ട് പ്ലേറ്റും ഇല്ലായിരുന്നുവെന്നും ഖുശ്ബു സൂചിപ്പിച്ചിട്ടുണ്ട്. ഇത് ശരിയാണോയെന്നും താരം ചോദിച്ചു.


Click it and Unblock the Notifications











