മേഘ്‌നയ്ക്കും ചിരുവിനും അവരുമായി ബന്ധമില്ല! പൊട്ടിത്തെറിച്ച് കിച്ച സുദീപ്! ഇനിയും വേദനിപ്പിക്കരുത്

ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു അദ്ദേഹം യാത്രയായത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരായത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ മേഘ്‌നയ്‌ക്കോ ധ്രുവ് സര്‍ജയ്‌ക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.

ചിരു ഇല്ലാതെ പറ്റില്ലെന്നും തിരിച്ച് വരൂയെന്നുമായിരുന്നു സഹോദരനായ ധ്രുവ് പറഞ്ഞത്. ഇത്തവണത്തെ പിറന്നാളിന് ചിരുവിന്റെ ആശംസയാണ് തനിക്ക് മിസ്സായതെന്ന് അമ്മാവനായ അര്‍ജുന്‍ സര്‍ജയും വികാരഭരിതനായിരുന്നു. ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ അദ്ദേഹം തനിക്കൊപ്പമുണ്ടാവുമെന്നുമായിരുന്നു മേഘ്‌ന രാജ് പറഞ്ഞത്. ചിരുവിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സുഹൃത്തും അഭിനേതാവുമായ കിച്ച സുദീപ്.

ചിരഞ്ജീവി സര്‍ജയുടെ പേര്

ചിരഞ്ജീവി സര്‍ജയുടെ പേര്

കന്നഡ സിനിമയിലെ ചില താരങ്ങള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മോശം കാര്യങ്ങള്‍ ചെയ്യുന്ന താരങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോയും സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ് പോലീസിന് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന തരത്തിലുള്ള ചര്‍ച്ചകളിലായിരുന്നു സോഷ്യല്‍ മീഡിയ. അടുത്തിടെ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.

പൊട്ടിത്തെറിച്ച് കിച്ച സുദീപ്

പൊട്ടിത്തെറിച്ച് കിച്ച സുദീപ്

ചിരഞ്ജീവി സര്‍ജയും കുടുംബവുമായി അടുത്ത ബന്ധമാണ് കിച്ച സുദീപിനുള്ളത്. ചിരുവിനെക്കുറിച്ചുള്ള ആരോപണത്തില്‍ രോഷാകുലനായി താരമെത്തിയിരുന്നു. ചിരഞ്ജീവിയുടെ ഭാര്യ മേഘ്‌നയും സഹോദരനും നമുക്കൊപ്പമുണ്ട്. ചിരു വിട്ടുപോയിട്ട് അധികം നാളായിട്ടില്ല. ചിരുവിന്റെ കുടുംബം വിയോഗത്തില്‍ നിന്നും കരകയറിയിട്ടില്ല. എനിക്ക് അവന്‍ സഹോദരനെപ്പോലെയാണ്. അനാവശ്യ വിവാദങ്ങളിലേക്ക് അവന്റെ പേര് വലിച്ചിഴയ്ക്കരുത്. ആ കുടുംബത്തെ വീണ്ടും വേദനിപ്പിക്കരുത്.

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
വലുതാണ്

വലുതാണ്

കന്നഡ സിനിമാ വ്യാവസായം വളരെ വലുതാണ്. ചിലര്‍ മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കരുതി എല്ലാവരേയും മോശക്കാരാക്കരുത്. ഒരു ഇന്‍ഡസ്ട്രിയെ മുഴുവനായും പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. തനിക്ക് അറിയാത്ത കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കില്ലെന്നുമായിരുന്നു കിച്ച സുദീപ് പറഞ്ഞത്. ഇതിനകം തന്നെ കിച്ച സുദീപിന്റെ പ്രതികരണം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരെല്ലാം അദ്ദേഹത്തിനോട് യോജിപ്പ് അറിയിച്ച് എത്തിയിരുന്നു.

 മേഘ്‌നയും ധ്രുവും

മേഘ്‌നയും ധ്രുവും

ചിരുവിന്റെ വിയോഗത്തില്‍ സര്‍വ്വം മറന്ന് കരയുന്ന മേഘ്‌നയുടേയും ധ്രുവ് സര്‍ജയുടേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അദ്ദേഹം തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനാവുന്നില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ചിരുവിന്റെ സിനിമയ്ക്ക് ശബ്ദം നല്‍കുമെന്ന് ധ്രുവ അറിയിച്ചിരുന്നുവെങ്കിലും സ്‌ക്രീനില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ വാക്കുകള്‍ ഇടറുന്ന അവസ്ഥയായിരുന്നു. ഇനിയും സമയം വേണമെന്നായിരുന്നു ധ്രുവ അണിയറപ്രവര്‍ത്തകരോട് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X