ട്വീറ്റും ബഹളവും കഴിഞ്ഞു; രാം ഗോപാല വര്‍മ പുതിയ പണിയിലേക്ക് കടന്നു
ദുല്‍ഖറിലൂടെ മമ്മൂട്ടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ ബഹളം ഒന്ന് കെട്ടടങ്ങുമ്പോഴേക്കും രാ ഗോപാല വര്‍മ്മ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വര്‍മ്മയുടെ പുതിയ ട്വീറ്റ്.
വീരപ്പന്‍ വധം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് കില്ലിങ് വീരപ്പന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ശിവരാജ് കുമാറാണ് ചിത്രത്തില്‍ നായകന്‍. വീരപ്പന്‍ ദൗത്യ സേന തലവനായ വിജയ കുമാറായിട്ടാണ് ശിവരാജ് കുമാര്‍ എത്തുന്നത്. വീരപ്പനെക്കാള്‍ പ്രധാന്യം ചിത്രത്തില്‍ വിജയകുമാറിനാണെന്ന് സംവിധായകന്‍ നേത്തെ വ്യക്തമാക്കിയതാണ്.

ശിവരാജ് കുമാറിനെ ചിത്രത്തില്‍ നായകനാക്കുന്നതിന് രാം ഗോപാല വര്‍മ്മയ്ക്ക് ഒരു ന്യായീകരണമുണ്ട്. ശിവരാജ് കുമാറിന്റെ അച്ഛനും തെലുങ്ക് നടനുമായിരുന്ന രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി 108 ദിവസം കാട്ടില്‍ ബന്ദിയാക്കിയിരുന്നു. സ്വന്തം അച്ഛനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ കൊലചെയ്ത് പകരം വീട്ടാനുള്ള അവസരമാണ് ശിവരാജ് കുമാറിന് ഇതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കഥ ആയതുകൊണ്ടുതന്നെ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ബിഗ് ബജറ്റ് ചിത്രമെടുക്കുന്നത്. വളരെക്കാലമായി വീരപ്പന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി രാം ഗോപാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഇപ്പോഴാണ് വീരപ്പന്‍ സംഭവവുമായി നീതിപുലര്‍ത്തുന്ന തിരക്കഥ ലഭിക്കുന്നത്രെ.


Click it and Unblock the Notifications











