Just In
- 1 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
Don't Miss!
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- News
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ ചലഞ്ച്, ഭാവനയെയും ഗീതുവിനെയും വെല്ലുവിളിച്ച് താരം
മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ജാക്ക് ആന്‍ഡ് ജില്. ഒരിടവേളയ്ക്ക് ശേഷം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ ആദ്യ പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മഞ്ജു തന്നെ പാടിയ കിം കിം കിം എന്ന പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആരാധകര്‍ ഗാനം ഏറ്റെടുത്തു. പിന്നാലെ കിം കിം കിം പാട്ടിന് ചുവടുവെച്ചുകൊണ്ടുളള മഞ്ജു വാര്യരുടെ ഒരു വീഡിയോയും പുറത്തിറങ്ങിയിരുന്നു. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്കൊപ്പം ആരാധകരെയും സഹതാരങ്ങളെയും ഈ പാട്ടിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ചലഞ്ച് ചെയ്യുകയും ചെയ്തു താരം. കൂട്ടത്തില്‍ അടുത്ത സുഹൃത്തുക്കളായ ഭാവനയെയും ഗീതുമോഹന്‍ദാസിനെയും നടി വെല്ലുവിളിച്ചു.
ജാക്ക് ആന്‍ഡ് ജില് പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയര്‍ ചെയ്യൂ. അല്‍പ്പം ഫണ്‍ ആസ്വദിക്കൂ. എന്ന് വീഡിയോ പങ്കുവെച്ചതിനൊപ്പം നടി കുറിച്ചു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രാം സുരേന്ദ്രനാണ് ഈ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംവിധാനത്തിനൊപ്പം സന്തോഷ് ശിവന് തന്നെയാണ് ജാക്ക് ആന്‍ഡ് ജില്ലിന്റെ രചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്. അനന്തഭദ്രം, ഉറുമി തുടങ്ങിയവയാണ് സന്തോഷ് ശിവന്റെതായി മുന്‍പ് ഇറങ്ങിയ ശ്രദ്ധേയ മലയാള ചിത്രങ്ങള്‍.
ഇതില്‍ അനന്തഭദ്രം ശരാശരി വിജയമായപ്പോള്‍ ഉറുമി തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. 2011ലാണ് പൃഥ്വിരാജിനെ നായകനാക്കിയുളള സന്തോഷ് ശിവന്റെ ഉറുമി പുറത്തിറങ്ങിയത്. ചരിത്ര പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തിന്റെ മേക്കിങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ജാക്ക് ആന്‍ഡ് ജില്ലിന് പുറമെ മരക്കാര്‍, കയറ്റം, ദ പ്രീസ്റ്റ്, പടവെട്ട്, ചതുര്‍മുഖം തുടങ്ങിയവയും മഞ്ജു വാര്യരുടെ പുതിയ സിനിമകളാണ്. കൂടാതെ ചേട്ടന് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയിലും പ്രധാന വേഷത്തില്‍ മഞ്ജു എത്തുന്നു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്.