ശിക്കാരി ശംഭുവിന് ശേഷം ഹൊറര്‍ ചിത്രവുമായി സുഗീത്!കിനാവള്ളിയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണമിങ്ങനെ
പുതുമുഖങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്ത കിനാവള്ളി ഇന്ന് തിയ്യേറ്റററുകളിലെത്തിയിരിക്കുകയാണ്. പുതുമുഖങ്ങളായ അജ്മല്‍ സെയ്ന്,വിജയ് ജോണി,സുജിത്ത് രാജ്,കൊച്ചുകുഞ്ഞ്,സുരഭി സന്തോഷ്,സൗമ്യ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും എത്തുന്നുണ്ട്. ശിക്കാരി ശംഭുവിന് ശേഷം സുഗീത് ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ഥ പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് സുഗീത് എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു രാമചന്ദ്രന്‍,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് കിനാവള്ളിയുടെ പ്രമേയം. രാജീവ് നായര്‍,നിഷാദ് അഹമ്മദ് തുടങ്ങിയവരുടെ വരികള്‍ക്ക് ശാശ്വത്,ശ്രീസായി സുരേന്ദ്രന്‍,മംഗള്‍ സുവര്‍ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
{document1}


Click it and Unblock the Notifications











