റിമി ടോമിയുടെ പരിപാടിയില്‍ ഷാരൂഖ് ഖാന്‍
ഏഷ്യനെറ്റ് അവാര്‍ഡ് നിശയില്‍ റിമിയുടെ പാട്ട് ആസ്വദിച്ച്, ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഗായികയെ എടുത്തു പൊക്കിയത് കേരളം മുഴുവന്‍ ചര്‍ച്ചയായിരുന്നു. റിമിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും കളിയാക്കിയും പലരും രംഗത്ത് വന്നു. പക്ഷെ എല്ലാം റിമി ടോമി തമാശയുടെ സെന്‍സിലെിത്തു.
ഇനിയധവാ ഇനിയും റിമിയെ കളിയാക്കാനും കുറ്റം പറയാന്‍ ആലുകള്‍ കാത്തിരിക്കുന്നെണ്ടെങ്കില്‍ അവര്‍ക്കിതാ ഒരവസരം കൂടെ നല്‍കാം. റിമി ടോമി അവതരിപ്പിക്കുന്ന, മഴവില്‍ മനോരമയിലെ 'ഒന്നും ഒന്നും മൂന്ന്' എന്ന സെലിബ്രേറ്റി ടോക്ക് ഷോയില്‍ കിങ് ഖാന്‍ എത്തുന്നു. ഒപ്പം ബോളിവുഡ് ക്വീന്‍ ദീപിക പദുക്കോണും.

ദീപാവലി ദിനമായ ഇന്ന് (22-10-2014) രാത്രി ഒമ്പത് മണിയ്ക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും. റിമി ടോമിയുടെ ഹാസ്യം നിറഞ്ഞ അവതരണത്തില്‍ ദീപിക പദുക്കോണും ഷാരൂഖാനും ഹാപ്പിയാണെന്നാണ് അറിയുന്നത്. റിമിയെ ദീപിക അഭിനന്ദിച്ചെന്നും അറിയുന്നു. ഇരുവര്‍ക്കും കേരളത്തിന്റെ വക ഒരു ചുണ്ടന്‍വള്ളം സമ്മാനമായി നല്‍കിയത്രെ.
ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന ഷാരൂഖിന്റെയും ദീപിക പദുക്കോണിന്റെയും 'ഹാപ്പി ന്യൂയര്‍' എന്ന ചിത്രത്തിന്റെ പ്രചാരണം കൂടെയാണ് ഷോയിലൂടെ നടക്കുന്നത്. എന്തായാലും ഇന്ന് ഒമ്പത് മണിവരെ കാത്തിരിക്കാം റിമിയുടെ ഒന്നും ഒന്നും മൂന്ന് കാണാന്‍


Click it and Unblock the Notifications