»   » കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്ററില്‍ ചിരിപടര്‍ത്തി ദിലീപിന്റെ കിങ് ലയര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന സത്യനാരായണന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കിങ് ലയര്‍.

നുണകളുടെ രാജാവാണെങ്കിലും, സത്യ നാരായണന്‍ പറയുന്ന നുണകളെല്ലാം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ്. വളരെ പോസിറ്റീവായ ഒരു കഥാപാത്രവുമാണ്. സിനിമയെ കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകര്‍ പറഞ്ഞു.

കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

മലയാളത്തിലെ ഒരു പ്രശസ്ത നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണത്രെ ഈ സിനിമ ഒരുക്കിയത്. ഈ നടന്‍ കള്ളം മാത്രമേ പറയാറുള്ളു, പക്ഷെ അതെല്ലാം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുമത്രെ. എല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്തനാണ് പ്രസ്തുത നടന്‍.

കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

ഈ നടനെ തന്നെ നായകനാക്കാം എന്ന് സിദ്ധിഖ് നിര്‍ദ്ദേശിച്ചപ്പോള്‍ ലാലിനും അത് ശരിയാണെന്ന് തോന്നി. എന്നാല്‍ രണ്ടാം ഭാഗത്തോടെ ഫാഷന്‍ ഡിസൈനിങ് ലോകത്തേക്ക് കടക്കുന്ന ചിത്രത്തില്‍ നായകന്‍ ദിലീപ് ആയാല്‍ മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവത്രെ.

കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധിഖും ലാലും ഒന്നിച്ചൊരു പടം ഒരുക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് കിങ് ലയര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയത്.

കിങ് ലയര്‍ പ്രശസ്തനായ ഒരു മലയാള നടനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന്

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അടുത്തതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫഹദുമായി തെറ്റിപ്പിരിഞ്ഞതു കാരണം ആ സിനിമ ഉപേക്ഷിച്ചു. അടുത്ത ചിത്രവും ദിലീപിനൊപ്പമാണെന്നാണ് കേള്‍ക്കുന്നത്.

English summary
Dileep's character in King Liar, Sathyanarayanan is inspired from a popular Malayalam actor. This particular actor has a habit of telling lies and boasting, which is well-known to almost the entire film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam