»   » കിരീടം ചിത്രത്തിലെ ആ കണ്ണീര്‍പ്പാലം ഇനി സഞ്ചാരികളെ ആകര്‍ഷിക്കും!

കിരീടം ചിത്രത്തിലെ ആ കണ്ണീര്‍പ്പാലം ഇനി സഞ്ചാരികളെ ആകര്‍ഷിക്കും!

By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമാണ് സിബിമലയില്‍ സംവിധാനം ചെയ്ത കിരീടം. കാമുകി വിവാഹിതയായി നടന്നകലുമ്പോള്‍ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന് ലാല്‍ വികാരാധീനനാവുന്ന രംഗം ഇന്നും മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട്. നായകന്റെ ജീവിതത്തിലേക്കും പുറത്തേക്കും വഴി തുറക്കുന്ന ഒരു പാലവും ഉണ്ട് ചിത്രത്തില്‍.

അന്ന് വെളളായണിക്കായലിലെ കന്നുകാലി ചാലിനു കുറുകെ നിര്‍മ്മിച്ച കിരീടം പാലം. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ആ പാലം പുനര്‍നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ലാല്‍...തുടര്‍ന്നു വായിക്കൂ...

കിരീടം

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് സിബിമലയില്‍ സംവിധാനം ചെയ്ത കിരീടം. പാര്‍വ്വതിയായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് കിരീടം പാലമെന്നറിയപ്പെട്ട പാലവും പ്രേക്ഷക മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്

സുരേഷ് ഗോപിയുടെ സന്ദര്‍ശനം

കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനെ കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി വെളളായണിയിലെത്തിയത്. അതോടൊപ്പം കായലും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു.

ഷൂട്ടിങിനു ശേഷം പാലം ഉപയോഗ ശൂന്യമായി

കിരീടം ചിത്രത്തിന്റെ ഷൂട്ടിങിനു ശേഷം പാലം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പാലത്തെ കുറിച്ച് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സംരക്ഷിക്കാനായി ആരും മുമ്പോട്ടു വന്നിരുന്നില്ല.

മോഹന്‍ലാലിനെ കൊണ്ട് പുനനിര്‍മ്മിക്കും

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രത്തിലെ പാലം ലാലിനെകൊണ്ടു തന്നെ പുനനിര്‍മ്മിച്ചു സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ വികസിപ്പിക്കുമെന്നാണ് സുരേഷ് ഗോപി നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയത്.

ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
kireedam film bridge will rebuild by actor mohanlal says mp sureshgopi ,when he visit vellayani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam