അശ്ലീല വസ്ത്രം ധരിച്ചെന്ന ആരോപണം! നടി സംയുക്തയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം

By Prashant V R

പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്ഡയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ കൈയ്യേറ്റ ശ്രമം. പൊതുസ്ഥലത്ത് സ്‌പോര്‍ട് ബ്രായും പാന്റ്‌സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ്‌ സംയുക്ത ഹെഗ്‌ഡെ ഇക്കാര്യം അറിയിച്ചത്. അഗാര തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് തനിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ അതിക്രമം ഉണ്ടായതെന്ന് നടി പറഞ്ഞു.

samyuktha hegde

കാരണമൊന്നും കൂടാതെയാണ് ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വീഡിയോയില്‍ സംയുക്ത പറയുന്നു. ബാംഗളൂരു സിറ്റി പോലീസിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലും നടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. "ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതിഫലിക്കുന്നത്. അഗാര തടാകത്തില്‍ ഞങ്ങളെ കവിത റെഡ്ഡി എന്നയാള്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

lBlrCityPolice, @CPBlr പോലീസ് തുടങ്ങിയവര്‍ ഇതിന് സാക്ഷികളായിരുന്നു. സംഭവത്തിന് തെളിവായി മറ്റു നിരവധി വീഡിയോകളുമുണ്ട്. ഇത് പരിശോധിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, #thisiswrong എന്ന ഹാഷ്ടാഗിനൊപ്പം സംയുക്ത വീഡിയോ പോസ്റ്റ് ചെയ്തു. അതേസമയം
കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് ശക്തമായതിന് പിന്നാലെയാണ് സംയുക്തയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ അതിക്രമം ഉണ്ടായത്.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംയുക്തയ്‌ക്കെതിരെയും ആള്‍ക്കൂട്ടം രംഗത്ത് എത്തുകയായിരുന്നു. ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ സംഭവം അറിയിച്ച നടി തന്റെ വസ്ത്രമാണ് ആക്രമണത്തിന് കാരണമെങ്കില്‍ നിങ്ങളിത് കാണൂ എന്ന് പറഞ്ഞ് വസ്ത്രമഴിച്ച് പ്രതിഷേധിക്കുകയും ചെയ്തു. വ്യായാമം ചെയ്യുന്ന സമയത്ത് ഒരു മുതിര്‍ന്ന സ്ത്രീ വന്ന് ഞങ്ങളോട് മോശമായി സംസാരിക്കുകയായിരുന്നു. നിങ്ങളെന്താ കാബ്രെ ഡാന്‍സ് കളിക്കുകയാണോ എന്നായിരുന്നു ചോദിച്ചത്. ഇതുപോലുളള വസ്ത്രം ധരിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ കരഞ്ഞുകൊണ്ട് വരരുതെന്നും ഇവര്‍ പറഞ്ഞു.

പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഞങ്ങള്‍ക്കെതിരെ അസഭ്യം പറയുകയും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങളെ ഒന്നാകെ വളഞ്ഞ ശേഷം എന്റെ സുഹൃത്തിനെ ആ സ്ത്രീ മര്‍ദ്ദിച്ചു. തുടര്‍ന്ന് പാര്‍ക്കില്‍ ലോക്ക് ചെയ്തു. പിന്നീട് പോലീസ് എത്തി ഞങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് ഒരു പോലീസുകാരന്‍ ഞങ്ങളെ വെറുതെ വിടുകയായിരുന്നു. വീഡിയോയില്‍ സംയുക്ത പറഞ്ഞു.

വീഡിയോ

More from Filmibeat

Read more about: samyuktha kannada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X