»   » ആത്മഹത്യാഭീഷണി മുഴക്കി , ചാര്‍മ്മിളയുമായുള്ള വിവാഹത്തെക്കുറിച്ച് കിഷോര്‍ സത്യ പറയുന്നത്

ആത്മഹത്യാഭീഷണി മുഴക്കി , ചാര്‍മ്മിളയുമായുള്ള വിവാഹത്തെക്കുറിച്ച് കിഷോര്‍ സത്യ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

സീരിയല്‍ താരം കിഷോര്‍ സത്യയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അറിഞ്ഞതിന്റെ ഷോക്കിലായിരുന്നു പ്രേക്ഷകര്‍ ഇതുവരെ. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിക്കിടയിലാണ് ചാര്‍മ്മിള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കിഷോര്‍ സത്യുമായുള്ള വിവാഹ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ലെന്നും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി അദ്ദേഹമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ കിഷോര്‍ സത്യയുടെ പ്രതികരണം എവിടെയും കണ്ടിരുന്നില്ല. സംഭവിച്ചതെന്താണെന്ന് തുറന്നു പറയുകയാണ് കിഷോര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. പല തരത്തിലുള്ള പ്രചരണവും കേട്ടു മടുത്തതിനാലാണ് കാര്യങ്ങള്‍ തുറന്നു പറയുന്നത്. ചാര്‍മ്മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ല. മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചതെന്നും കിഷോര്‍ പറഞ്ഞു.

മരിക്കുമെന്ന് ഭീഷണിപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പു വെപ്പിച്ചു

സാധാരണ പോലെയുള്ള വിവാഹമായിരുന്നില്ല അത്. പരസ്പര സമ്മത പ്രകാരവുമായിരുന്നില്ല. മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചത്.

വാക്ക് കൊടുത്തിരുന്നില്ല

ചാര്‍മ്മിളയെ വിവാഹം കഴിക്കുമെന്ന് ഞാനൊരിക്കലും വാക്ക് കൊടുത്തിരുന്നില്ല. അത്തരത്തിലൊരു അഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു . അപ്പോഴാണ് അവരെ പരിചയപ്പെട്ടത്.

സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു

ബാബു ആന്റണിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ചാര്‍മ്മിളയോട് സൗഹൃദപരമായാണഅ എല്ലാവരും പെരുമാറിയത്. എന്റെ സൗഹൃദത്തെ അവര്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നു.

വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചു

അടിവാരത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അവര്‍ നമുക്ക് വിവാഹിതരാവാമെന്ന് പറഞ്ഞത്. ബാബു ആന്റണി ഉപേക്ഷിച്ചു പോയ തന്നോട് നോ പറയരുതെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു അവര്‍. ആ മാനസികാവസ്ഥയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല.

വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചു

എഫ്എം ചാനലില്‍ ജോലി ചെയ്യുന്നതിനായി വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന തന്നെ ചാര്‍മ്മിളയുടെ അച്ഛന്‍ വിളിക്കുകയും പോവുന്നതിന് മുന്‍പ് മകളെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചാര്‍മ്മിളയെ കാണാന്‍ പോയ തന്നോട് ഉടന്‍ വിവാഹം നടത്തിയില്ലെങ്കില്‍ മരിച്ചു കളയുമെന്ന് ചാര്‍മ്മിള പറഞ്ഞിരുന്നുവെന്നും കിഷോര്‍ സത്യ പറഞ്ഞു.

രജിസ്റ്ററില്‍ ഒപ്പുവെച്ചു

22 കാരനായിരുന്ന കിഷോര്‍ സത്യ ചാര്‍മ്മിളയുടെ ആത്മഹത്യാ ഭീഷണിക്ക് മുന്നില്‍ വഴങ്ങി വിവാഹ രജിസ്റ്ററില്‍ ഒപ്പുവെക്കുകയായിരുന്നു. വിവാഹ ശേഷം വിദേശത്തേക്ക് പോയ തന്നെ വിസ ആവശ്യപ്പെട്ട് അവര്‍ ശല്യം ചെയ്തിരുന്നുവെന്നും കിഷോര്‍ സത്യ പറഞ്ഞു.

നിയപരമായി മോചിതരായി

ആഗ്രഹിച്ച രീതിയിലുള്ളൊരു ജീവിതമല്ല തനിക്ക് ലഭിക്കുന്നതെന്ന് അറിഞ്ഞ ചാര്‍മ്മിള തന്നെയാണ് ബന്ധം പിരിയുന്നതിനെക്കുറിച്ചും സൂചിപ്പിച്ചത്. സന്തോഷത്തോടെയാണ് താന്‍ അതിനോട് യോജിച്ചത്. നിയമപരമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് താന്‍ പൂജയെ വിവാഹം ചെയ്തതെന്നും കിഷോര്‍ സത്യ വ്യക്തമാക്കി.

English summary
Kishor sathya about marriage controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam