വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി കിഷോര്‍ സത്യ പറയുന്നതിങ്ങനെ.. കാണൂ
സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കിഷോര്‍ സത്യ ശ്രദ്ധേയനാവുന്നത്. അവതാരകന്‍, സിനിമാ നടന്‍, സീരിയല്‍ നടന്‍, ദുബായി മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കി, സഹസംവിധായകന്‍ എന്നിങ്ങനെ കിഷോര്‍ സത്യയുടെ കഴിവ് തെളിയിക്കാത്ത മേഖലകളില്ല. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കറുത്തമുത്തിലെ നായകനും കിഷോറായിരുന്നു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി കിഷോര്‍ സത്യ പുറത്ത് വിട്ട ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് വിവാഹവാര്‍ഷികത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്. പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു ഇരുവരും ചേര്‍ന്ന് ആഘോഷിച്ചിരിക്കുന്നത്.'

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വിവാഹമെന്ന് പറഞ്ഞാല്‍ വ്യത്യസ്ത വികാരങ്ങളുടെയും അനുഭവങ്ങളുടെയും കൂട്ടമാണ്. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിശുദ്ധവും അചഞ്ചലവുമായ സ്‌നേഹമാണ്. ഞങ്ങളിന്ന് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയെന്നും താരം പറയുന്നു. രണ്ട് ചിത്രങ്ങളായിരുന്നു താരം പുറത്ത് വിട്ടത്. ഒന്ന് വിവാഹ സമയത്ത് എടുത്ത ചിത്രവും മറ്റൊന്ന് പുതിയ ചിത്രവും.
ടെലിവിഷന്‍ പരിപാടികളിലാണ് കിഷോര്‍ സത്യ കൂടുതലും സജീവമായിരിക്കുന്നത്. നിലവില്‍ അമൃത ടിവിയില്‍ ക്ഷണപ്രഭാചഞ്ചലം എന്ന സീരിയലിലാണ് കിഷോര്‍ അഭിനയിക്കുന്നത്. ബിജു മേനോനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ലക്ഷ്യം എന്ന സിനിമയിലായിരുന്നു കിഷോര്‍ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications