»   » എന്തുകൊണ്ട് അജുവിനെതിരെ മാത്രം, പരാതിക്കാരനോട് കിഷോര്‍ സത്യ പറയുന്നത് !!

എന്തുകൊണ്ട് അജുവിനെതിരെ മാത്രം, പരാതിക്കാരനോട് കിഷോര്‍ സത്യ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട് നടന്‍ അജു വര്‍ഗീസിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. സംഭവത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നപ്പോഴാണ് അജു ഫേസ്ബുക്കിലൂടെ ദിലീപിന് പിന്തുണയുമായി എത്തിയത്. എന്നാല്‍ ആ പോസ്റ്റില്‍ അക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു.

ഗിരീഷ് ബാബു എന്ന വ്യക്തിയാണ് അജു വര്‍ഗീസിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അജുവിന്റെ മൊഴി എടുത്തിരുന്നു. ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി താരത്തിനെ വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് നടന്‍ കിഷോര്‍ സത്യ. പരാതി നല്‍കിയ ഗിരീഷ് കുമാറിനുള്ള വിശദീകരണമാണ് താരം നല്‍കിയിട്ടുള്ളത്.

എന്തുകൊണ്ട് അജുവിനെതിരെ മാത്രം കേസ് കൊടുത്തു

നടിയുടെ പേര് വ്യക്തമാക്കിയ സംഭവത്തില്‍ എന്തുകൊണ്ടാണ് അജുവിനെതിരെ മാത്രം കേസ് നല്‍കിയതെന്ന് മനസ്സിലാവുന്നില്ലെന്നും കിഷോര്‍ സത്യ കുറിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പേര് പരമാര്‍ശിച്ചത് താങ്കള്‍ മനപ്പൂര്‍വ്വം മറന്നതാണോ അതോ അറിയാതെ പോവുകയാണോയെന്നും ചോദിക്കുന്നുണ്ട്.

കുറച്ചു കൂടി ജാഗ്രത കാണിക്കണമായിരുന്നു

മറ്റുള്ളവര്‍ പേര് പരാമര്‍ശിച്ചത് അറിയാതെ പോയതാണെങ്കില്‍ ഇക്കാര്യത്തില്‍ പരാതിക്കാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും താരം പറയുന്നു. പൊതു വിഷയത്തില്‍ ഇടപെട്ട് കേസ് നല്‍കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗം കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും കിഷോര്‍ സത്യ കുറിച്ചിട്ടുണ്ട്.

English summary
Kishore Sathya about Aju Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam