പ്ലിംഗുമായി രാഹുല്‍ പശുപാലന്‍
പ്ലിംഗുമായി രാഹുല്‍ പശുപാലന്‍ വരുന്നു. ചുംബന സമരവുമായാണ് രാഹുല്‍ ആദ്യം ജനശ്രദ്ധ നേടിയത്. ഇനി എന്താണാവോ ഈ പ്ലിംഗ്. പ്ലിംഗ് എന്നുവെച്ചാല്‍ സോഷ്യല്‍മീഡിയയില്‍ നാം നിരന്തരം കേള്‍ക്കുന്നൊരു വാക്കാണ്. കളിയാക്കാനാണ് ആളുകള്‍ സാധാരണയായി പ്ലിംഗ് എന്ന കമന്റ് ഉപയോഗിക്കുന്നത്.
അപ്പോള്‍ രാഹുലിന്റെ പ്ലിംഗ് എന്താവും? രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ് പ്ലിംഗ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുലിന്റെ ഭാര്യ രശ്മി ആര്‍ നായരാണ്.പ്ലിംഗ് ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണെന്നാണ് സൂചന.

2016 ല്‍ നടക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പാവും ചിത്രത്തില്‍ പ്രതിപാദിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ഏരൂം, പുളീം എന്ന ബാനറില്‍ ഫാത്തിമാ മനോജാണ് നിര്‍മ്മിക്കുന്നത്. ടോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ചുംബന സമരത്തിലൂടെ കേരളത്തില്‍ ചരിത്രം കുറിച്ച വ്യക്തിയാണ് രാഹുല്‍. പ്ലിംഗിലൂടെ മലയാള സിനിമയില്‍ വല്ല ചരിത്രവും കുറിക്കുമോ എന്നു കാത്തിരുന്നു കാണാം


Click it and Unblock the Notifications











