ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല!! ഹോട്ട് രംഗങ്ങളോട് തൽപര്യമില്ല, പ്രിയാമണിയുടെ വെളിപ്പെടുത്തൽ
വിവാഹ ശേഷം സിനിമയിൽ നിന്നും തങ്ങളുടെ കരിയറിൽ നിന്നും നടിമാർ അൽപം ബ്രേക്ക് എടുക്കാറുണ്ട്. എന്നാൽ പ്രിയമണി ഇവരിൻ നിന്ന് അൽപം വ്യത്യസ്തമാണ്. 2017 ആഗസ്റ്റിൽ മുസ്തഫ രാജ് എന്ന യുവ ബിസിനസ്സ്കാരനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷവും ഒരു ബ്രക്ക് പോലും എടുക്കാതെ തന്റെ കരിയറുമായി മുന്നോട്ട് പോകുകയായിരുന്നു. വിവാഹ ശേഷം ശക്തമായ തീരുമാനങ്ങളാണ് നടി എടുത്തിയിട്ടുണ്ട്. അത് താരം പങ്കുവെയ്ക്കുകയാണ്.

ക്യാമറയ്ക്ക് മുന്നിലെ ചുംബനം
സിനിമയിലെ ഇനി ചുംബനരംഗം ഇനി അഭിനയിക്കില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം പറഞ്ഞത്. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നടനുമായി കൂടുതൽ ഇഴുകി അഭിനയിക്കുന്നതിനോട് താൽപര്യമില്ല. അതിനാലാണ് താൻ ഇത്തരത്തിലുളള തീരുമാനം എടുത്തതെന്ന് പ്രിയ പറഞ്ഞു. കുടുബാംഗങ്ങൾ എന്നതിലുപരി മുസ്തഫയ്ക്ക് നയികന്മാരോട് അധികം ചേർന്ന് അഭിനയിക്കുന്നതിനോട് അത്രവലിയ താൽപര്യമില്ല. അത് സ്വഭാവികമാണെന്നും നടി പറഞ്ഞു.

ചിലരോട് നിർദ്ദേശം ചോദിച്ചു
പ്രണയത്തിലുളള നടിമാരായ ചില സുഹൃത്തുക്കളോട് താൻ ഇതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ഇത് നമ്മുടെ ജോലിയല്ലേ, തങ്ങളുടെ ബ്രോയി ഫ്രണ്ടസ് അങ്ങനെയല്ല എന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ തന്റെ ഭർത്താവ് അങ്ങനെയല്ലെന്നു നടി പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി ഓൺസ്ക്രീൻ കിസ്സിങ്ങൊക്കെ ഒഴിവാക്കുമെന്നും പ്രിയമണി പറഞ്ഞു.

സിനിമാഭിനയം നിർത്തുമോ
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയതാണ്. ഇനിയും അഭിനയിക്കണമെന്നും ചുമ്മാ വീട്ടിൽ ഇരിക്കരുതെന്നുമാണ് മുസ്തഫാ പറഞ്ഞിരിക്കുന്നത്. അതു കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം താൻ സിനിമയിൽ അഭിനയിച്ചു. അഭിനയിക്കുന്നതിൽ ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും പൂർണ്ണ പിന്തുണയാണ് തനിയ്ക്ക് നൽകുന്നതെന്നും താരം പറഞ്ഞു. അവരുടെ പിന്തുണയില്ലെങ്കിൽ ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല.

മുസ്തഫയുടെ അച്ഛൻ
മുസ്തഫാ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും തനിയ്ക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.താൻ അഭിനയിച്ച ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ ഡബ്ബിങ് ഭാഗം അവർ കണ്ടിട്ടുണ്ട്. അതെല്ലാം അവർക്കിഷ്ടവുമാണ്. മുസ്തഫയെക്കാൾ അദ്ദേഹത്തിന്റെ അച്ഛനാണ് അഭിനയിക്കുന്നതിൽ തനിയ്ക്ക് പിന്തുണ നൽകുന്നത്. തനിയ്ക്ക് സിനിമയോടുളള പാഷനെ കുറിച്ച് മുസ്തഫയ്ക്ക് നല്ലതുപോലെ അറിയാം. അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന ഈ പ്രോത്സാഹനം വലിയൊരു ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും പ്രിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











