സ്ത്രീകള്‍ ജീന്‍സിട്ട് വിഷമിപ്പിക്കരുതെന്ന് യേശുദാസ്
രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ കൂടുന്നതിന് കാരണം കണ്ടു പിടിച്ച് മതപണ്ഡിതരും രാഷ്ട്രീയക്കാരും രംഗത്ത് വന്നിരുന്നു. സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണമാണ് പീഡനങ്ങള്‍ കൂടാന്‍ കാരണമെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. അത് തന്നെയാണ് ഗാന ഗന്ധര്‍വ്വന്‍ യേശുദാസും പറയുന്നത്.
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെ ജെ യേശുദാസ്. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കണമെന്നും യേശുദാസ് പറഞ്ഞു. മറുച്ചുവയ്ക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ സംഘടിപ്പിച്ച ശുചിത്വ 'കേരളം, സുന്ദര കേരളം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യേശുദാസ്. ആകര്‍ഷണ ശക്തികൊടുത്ത് വേണ്ടാധീനം ചെയ്ക്കാന്‍ ശ്രമിക്കരുതെന്നും സൗമ്യതയാണ് സ്ത്രീകളുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു


Click it and Unblock the Notifications











