യേശുദാസിന്റെ മരുമക്കള്‍ ഇടുന്നതും ജീന്‍സല്ലേ...??
ലോകത്ത് പീഡനം നടക്കുന്നത് തടയുന്നതിന് പകരം അതെങ്ങനെ സ്ത്രീകളുടെ കുറ്റമാക്കി മാറ്റാം എന്ന തരത്തിലാണ് ചിന്തകള്‍ പോകുന്നതെന്ന് തോന്നുന്നു. സ്ത്രീ പീഡനത്തിന് കാരണം അവളുടെ വസ്ത്ര ധാരണയാണെന്ന് പറഞ്ഞ് കുടുങ്ങിയ മതപണ്ഡിതരും രാഷ്ട്രീയക്കാരും ഒടുവല്‍ മാപ്പ് പറഞ്ഞാണ് തല ഊരിയത്.
കേരളത്തില്‍ ഗാനഗന്ധര്‍വ്വനും ഏറെ കുറേ ആ അവസ്ഥയിലെത്തി നില്‍ക്കുകയാണ്. സ്ത്രീകള്‍ ജീന്‍സിടുന്നതിനെ വിമര്‍ശിച്ച യേശുദാസ്, പ്രസ്താവന പിന്‍വലിക്കണമെന്ന് പറഞ്ഞ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് വാര്‍ത്തായിരുന്നു.

എന്ത് കിട്ടിയാലും ഇഴകീറി മുറിച്ച് പരിശോധിക്കുന്ന ഫേസ്ബുക്ക് ജീവികളും പ്രശ്‌നത്തില്‍ കാര്യമായി തന്നെ ഇടപെട്ടിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്റെ വീട്ടിലിരിക്കുന്ന മരുമക്കളില്‍ നിന്നാണ് തുടക്കം. മരുമക്കള്‍ രണ്ട് പേരും ജീന്‍സും ഇട്ട് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് കമന്റുകള്‍ വരുന്നത്.
ആദ്യം വീട് നന്നാക്കിയിട്ട് നാട്ടിലേക്കിറങ്ങിയാല്‍ പോരെ എന്ന് ചോദിച്ചവരും കുറവല്ല. ഗാനഗന്ധര്‍വ്വനെന്ന് വിളിച്ച്, മലയാള സിനിമയുടെ ഉന്നങ്ങളിലെ ഉന്നതിയില്‍ സംഗീത പ്രേമികള്‍ പ്രതിഷ്ഠിച്ചിരുന്ന യേശുദാസിനെ ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ വേണമായിരുന്നു എന്ന് തോന്നിപ്പോകും.


Click it and Unblock the Notifications











