»   » യേശുദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

യേശുദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

Posted By:
Subscribe to Filmibeat Malayalam
KJ Yesudas,
ഗാനഗന്ധര്‍വന്‍ യേശുദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ഫോര്‍ലയണ്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജോസ് മാവേലി സംവിധാനം ചെയ്യുന്ന 'തെരുവ് നക്ഷത്രങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മുന്‍പ് കായംകുളം കൊച്ചുണ്ണി, നന്ദനം, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളില്‍ യേശുദാസ് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഗാനഗന്ധര്‍വ്വന്‍ മൂന്ന് ഗാനങ്ങള്‍ ആലപിക്കുന്നുമുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് കണ്ണൂര്‍ സ്വദേശിയായ സിവി രഞ്ജിത്ത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം യേശുദാസ് പാടി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് രഞ്ജിത്ത്. നിന്നിഷ്ടം എന്നിഷ്ടം 2 എന്ന ചിത്രത്തിനാണ് രഞ്ജിത്ത് ആദ്യമായി സംഗീതം ഒരുക്കിയത്. ഇതിന് പുറമേ സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ച് ഇരുപത് ഭാഷകളില്‍ 'ഷാനെ ഹിന്ദുസ്ഥാനി' എന്നൊരു മ്യൂസിക് ആല്‍ബവും രഞ്ജിത്ത് ഒരുക്കിയിട്ടുണ്ട്.

ടിനി ടോം നായകനായ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, ഭീമന്‍ രഘു, കവിയൂര്‍ പൊന്നമ്മ, കല്പന, ഊര്‍മിള ഉണ്ണി എന്നിവരും അഭിനയിക്കുന്നു.

English summary
KJ Yesudas to act in Jose Maveli's movie "Theruvu Nakshathrangal".,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam