ബോബി-സഞ്ജയ് മാജിക്ക് വീണ്ടും! ആകാംക്ഷയുണര്‍ത്തി എവിടെ ട്രെയിലര്‍! വീഡിയോ കാണൂ!
മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സ്രഷ്ടാക്കളായ ബോബി-സഞ്ജയ് ടീമിന്റെ പുതിയ സിനിമയാണ് എവിടെ. കെകെ രാജീവ് സംവിധാനം ചെയ്ത സിനിമയുടെ ട്രയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് സുകുമാരനാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ടൊവിനോ തോമസായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഉദ്വേഗഭരിതമായ നിമിഷങ്ങളുമായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ജയറാം ചിത്രമായ ഞാനും എന്റെ ഫാമിലിക്കും ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് കെകെ രാജീവ്.
മനോജ് കെ ജയന്‍, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിനായി ്ണിനിരന്നിട്ടുള്ളത്. ഹോളിഡേ മൂവീസ് ബാനറില്‍ പ്രകാശ് മൂവി ടോണ്‍, മാരുതി പിക്‌ചേഴ്‌സ്, ജൂബിലി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കെ ജയകുമാറും ബികെ ഹരിനാരായണനുമാണ് ഗാനങ്ങളൊരുക്കിയത്.

ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ആശ ശരത്ത് പോലീസ് സ്‌റ്റേഷനിലെത്തുന്നതും പിന്നീട് അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ചുമാണ് ട്രെയിലര്‍ പറയുന്നത്. ആകാംക്ഷ നിറഞ്ഞ നിരവധി രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്. അതിനാല്‍ത്തന്നെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയും താരങ്ങളുടെ പ്രകടനവുമൊക്കെയായി എല്ലാവരും കാത്തിരിക്കുകയാണ് എവിടെ കാണാനായി. ട്രെയിലര്‍ കാണാം.


Click it and Unblock the Notifications











