വൈറസിൽ ഞാൻ ഒരു കഥാപാത്രമല്ല!! ആഷിഖ് അബുവിനോട് പറഞ്ഞത് ഇത്രമാത്രം, ഷൈലജ ടീച്ചർ പറയുന്നു
ഒരു കൊല്ലം തിരിഞ്ഞു നോക്കിയാൽ ഭീതിപ്പെടുത്തു കഥകളാണ് ജനങ്ങളുടെ മനസ്സുകളിൽ ആദ്യം ഓടിയെത്തുക. കേട്ട് കേൾവി പോലുമില്ലാത്ത നിപ കേരളത്തിൽ പരിഭ്രാന്തി പരത്തിയപ്പോൾ നിപയുടെ ഭീകരതയിൽ വീഴാതെ ജനങ്ങളെ കൈ പിടിച്ച് നിർത്തിയതിൽ ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചറുടെ റോൾ വളരെ നിർണ്ണായകമായിരുന്നു. ഒന്നിച്ച് നിന്നാൽ അതിജീവിക്കാൻ സാധിക്കുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്ന് തെളിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് അന്ന് സംഭവിച്ചത്. ആ കാലത്തെ ഒരിക്കൽ കൂടി ജനങ്ങളുടെ മുന്നിൽ അടയാളപ്പെടുത്തുകയാണ് സംവിധായകൻ ആഷിഖ് അബു വൈറസിലൂടെ.

വൈറസ് എന്ന ചിത്രത്തിൽ അഭിനയിക്കാതെ തന്നെ താരമായി മാറിയത് മന്ത്രി കെകെ ഷൈലജ ടീച്ചറായിരുന്നു. രേവതിയാണ് ആരോഗ്യമന്ത്രിയായി ചിത്രത്തിലെത്തുന്നത്. മന്ത്രിയുടെ അനുകരിക്കും വിധത്തിലുളള രേവതിയുടെ രൂപ മാറ്റം തുടക്കത്തിൽ തന്നെ ഞെട്ടിച്ചിരുന്നു. ആഷിഖ് അബു തന്നോട് ചിത്രത്തെ കുറിച്ച് ഇരുപത് മിനിട്ടോളം സംസാരിച്ചിരുന്നു എന്ന് ഷൈലജ ടീച്ചർ. കേരള ഹൗസിൽവെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രിയിടെ പ്രതികരണം.
വൈറസിൽ താനൊരു കഥാപാത്രമേയല്ലെന്നും കോഴിക്കോട് നിപ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വരും തലമുറകളെ ബോധവല്‍ക്കരിക്കാനുള്ള കാര്യങ്ങള്‍ സിനിമയില്‍ വേണമെന്ന് താൻ ആഷിഖ് അബുവിനോട് ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കാരെ ബോധവല്‍ക്കരിക്കാനുള്ള ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. ചിത്രം ഉറപ്പായും കാണുമെന്നും ഷൈലജ ടീച്ചർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











