ഉണ്ണി മുകുന്ദന്‍ വാപ്പച്ചീന്റെ ചുള്ളന്‍ ചെക്കന്‍, ഉമ്മച്ചീന്റെ സ്റ്റൈലന്‍ കുട്ടന്‍; കിടിലന്‍ ടീസര്‍
ഉണ്ണി മകുന്ദന്‍ നായകനാകുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മലബാറിന്റെ ദൃശ്യ - ശ്രവ്യ സൗന്ദര്യം എത്രത്തോളം ചിത്രത്തിലുണ്ടാവുമെന്നതിന്റെ സൂചന നല്‍കിക്കൊണ്ടാണ് ആദ്യ ടീസര്‍
വാപ്പച്ചീന്റെ ചുള്ളന്‍ ചെക്കനേ...ഉമ്മച്ചീന്റെ സ്റ്റൈലന്‍ കുട്ടനേ...നാളെ ഇജ്ജൊരു ജീനിയസാകണം...മറ്റന്നാളൊരു ലെജന്റാകണം എന്ന് തുടങ്ങുന്ന കേള്‍ക്കാനിമ്പമുള്ള താരാട്ട് പാട്ടോടുകൂടെയാണ് ടീസര്‍. ടീസറില്‍ ഉണ്ണി ശരിക്കുമൊരു ചുള്ളന്‍ ചെക്കന്‍ തന്നെ.

ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ മുഹ്‌സിന്‍ പെരാരിയാണ് കെഎല്‍10 പത്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡി അല്ലെങ്കില്‍ റൊ കോം വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കുമിത്. പെരാരിയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം
നവാഗതയായ ചാന്ദ്‌നി ശ്രീധരാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, നീരജ് മാധവ്, സൈജു കുറുപ്പ്, അനീഷ് ജി മേനോന്‍, ശ്രീനാഥ് ഭാസി, മാമൂക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എല്‍ജെ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ജൂലൈയില്‍ തിയേറ്ററിലെത്തും.


Click it and Unblock the Notifications











