കെഎം മാണിയും ലാലേട്ടന്റെ സ്ഫടികവും തമ്മിലൊരു ബന്ധമുണ്ട്!! വെളിപ്പെടുത്തി സംവിധായകൻ..
കെഎം മാണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ഭഭ്രൻ. ദുഃഖ വെള്ളിയാഴ്ച കുരിശ് മുത്താൻ വിശ്വാസികൾ കാത്തു നിൽക്കുന്നതു പോലെയാണ് ഈ പെരുംവെയിലത്ത് പൂക്കളുമായി ജനങ്ങൾ കാത്ത് നിൽക്കുന്നത് മാണി സാറിന്റെ ആർഭാടമായ ജനസമിതി കൊണ്ടാണെന്ന് ഭഭ്രൻ പറയുന്നു. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറണമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണമെന്നും ഭഭ്രൻ പറഞ്ഞു.

കെഎം മാണിയും ഭഭ്രന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികവും തമ്മിൽ ചെറിയ ബന്ധമുണ്ട്. അതും ഈ അവസരത്തിൽ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ കണ്ടു മുട്ടിയില്ലാരുന്നുവെങ്കിൽ സ്ഫടികം എന്ന പേരിൽ സിനിമ ഉണ്ടാകില്ലായിരുന്നെന്നും ഭഭ്രൻ പറഞ്ഞു. ചിത്രത്തിന് ആട് തോമ എന്ന പേരിടണമെന്നായികരുന്നു നിർമ്മാതാക്കളുടെ സമ്മർദം. സ്ഫടികം എന്ന പേരിനോടുള്ള ഇഷ്ടം മറുവശത്ത്. ഈ കൺഫ്യൂഷൻ നിലനിന്നിരുന്ന സമയത്തായിരുന്നു ചിത്രത്തിൽ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാനായി താൻ എത്തുന്നത്. ഈ ആശയം കുഴപ്പം താൻ മാണി സാറിനെ അറിയിക്കുകയായിരുന്നു.
ഈ വാക്കൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയുകയും ചിത്രത്തിന്റെ പേര് സ്ഫടികം എന്ന് മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്ന് ഭഭ്രൻ പറഞ്ഞു.


Click it and Unblock the Notifications











