അഭിമന്യുവായി അഭ്രപാളിയിൽ, ചിത്രകാരനും നടനുമായ മിനോണിനെ കുറിച്ച് കൂടുതൽ അറിയാം
Recommended Video
101 ചോദ്യങ്ങൾ എന്ന ചിത്രത്തിലെ അനിൽകുമാർ ബൊക്കാറോ എന്ന വേഷം ചെയ്ത കൊച്ചുമിടുക്കനെ അറിയുമോ? സൂപ്പർ പെർഫോമൻസിലൂടെ 2012ലെ ദേശീയ അവാർഡും മിനോൺ ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു. ഇപ്പോ 'നാൻ പെറ്റ മകൻ' എന്ന സിനിമയിലെ നായകനാണ് മിനോൺ. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്.
ഇതുവരെ 30ഓളം ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. എന്നാൽ അതിനുമപ്പുറം മിനോൺ നല്ലൊരു ചിത്രകാരൻ കൂടിയാണെന്ന് എത്ര പേർക്കറിയാം. 3500ൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 19 വയസ്സിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 80ഓളം പെയിന്റിങ് പ്രദർശനങ്ങൾ ഇതിനകം നടത്തി കഴിഞ്ഞു.

മിനോണിന് അറിയാതെ ആരെങ്കിലും ഏത് ക്ലാസ്സിലാണെന്ന് ചോദിച്ചാൽ കുടുങ്ങും. കാരണം മിനോൺ സ്കൂളിൽ പോയിട്ടില്ല. കലാകാരന്മാരായ മാതാപിതാക്കളായ ജോൺ ബേബിയും മിനിയും മക്കൾ നല്ല മനുഷ്യരായി വളർന്നാൽ മതിയെന്ന ആശയത്തിൽ ഹോം സ്കൂൾ രീതിയാണ് പിന്തുടർന്നത്. പഠിയ്ക്കാനായി സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ലെങ്കിലും ക്ലാസ്സെടുക്കാനും സെമിനാറുകൾ നയിക്കാനും മിനോണും അച്ഛനും പലപ്പോഴും സ്കൂളുകളിൽ പോയിട്ടുണ്ട്.
ഫോട്ടോഗ്രഫിയിലും ഏറെ കമ്പം കാണിയ്ക്കുന്ന താരം വരയും വായനയും തന്നെ ഏറെ ഇഷ്ടപ്പെടുന്നത്. ആലപ്പുഴ സ്വദേശിയായ താരം ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസക്കാരനാണ്. മിനോണിന്റെ അനിയത്തിയുടെ പേര് മിന്റു എന്നാണ്.


Click it and Unblock the Notifications











