സിനിമയില്‍ എത്തുന്നതിന് മുമ്പ് ഇവരാരായിരുന്നു??

By Aswathi

സിനിമ പലര്‍ക്കും ഒരു പാഷനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങി നീളുന്ന മലയാളത്തിലെ സ്റ്റാറുകളെല്ലാം യാദൃശ്ചികമായി സിനിമയില്‍ എത്തി പ്രശസ്തികള്‍ നേടിയവരാണ്. ഒരിക്കലെങ്കിലും ആരാധകര്‍ ചിന്തിച്ചുകാണില്ലേ, സിനിമയില്‍ എത്തില്ലായിരുന്നെങ്കില്‍ ഇവരൊക്കെ ആരായി തീരുമെന്ന്, അല്ലെങ്കില്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് ഇവര്‍ ആരായിരുന്നു.

മലയാളത്തിലെ മിക്ക സ്റ്റാറുകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. സിനിമയോടുള്ള അടക്കാന്‍ കഴിയാത്ത ഭ്രമമാണ് ഇവരെ അഭിനയത്തില്‍ പിടിച്ചിരുത്തിയത്. ഇവിടെയിതാ ചില താരങ്ങള്‍, സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇവരൊക്കെ ആരായിതീരുമായിരുന്നു എന്നു നോക്കാം.

മമ്മൂട്ടി

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

സിനിമയില്‍ പലതവണ വക്കീല്‍ വേഷമിട്ട മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലാണെന്ന് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും മമ്മൂട്ടി വക്കീല്‍ പണിയുമായി മുന്നോട്ട് പോയേനെ.

ജയറാം

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

എല്ലാം തികഞ്ഞ കലാകാരനാണ് ജയറാം. മിക്ക സിനിമയിലും ചെണ്ട വിദ്വാനായി എത്തുന്ന ജയറാം യഥാര്‍ത്ഥ ജീവിതത്തിലും അത് തെളിയിച്ച കലാകാരനാണ്. മിമിക്രിയിലൂടെയാണ് ജയറാം സിനിമയില്‍ എത്തിയത്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ജയറാമും ഈ വഴി സഞ്ചരിച്ചേനെ

ആസിഫ് അലി

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

ആസിഫിന്റെ കടുംബത്തില്‍ നിന്നാരും സിനിമയില്‍ വന്നിട്ടില്ല. മറിച്ച് രാഷ്ട്രീയക്കാരും സംഗീതജ്ഞരുമാണ്. ആസിഫിനെയും ആ വഴിയെ നടത്താനായിരുന്നു വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മോഡലിങിലും അഭിനയത്തിലും ആസിഫിനുള്ള താത്പര്യമാണ് താരത്തെ ഒരു അഭിനേതാവാക്കിയത്.

ഭീമന്‍ രഘു

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

ഒരുപാട് ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തിയ ഭീമന്‍ രഘു ചെയ്ത വേഷങ്ങളധികവും പൊലീസിന്റേതാണ്. അതേ സമയം സിനിമയില്‍ എത്തുന്നതിന് മുമ്പ് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം ഒരു പൊലീസാണ്.

ദിലീപ്

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരുപാട് വേദികളില്‍ മിമിക്രി കളിച്ച് നടന്നയാളാണ് ദിലീപ്. ഈ മിമിക്രി തന്നെയാണ് ദിലീപിന് സിനിമയിലേക്കുള്ള വഴി തുടര്‍ന്നതും. ദിലീപിനൊപ്പം മിമിക്രി കളിച്ചവരില്‍ പലരും ഇന്ന് സിനിമയലോ ടെലിവിഷനിലോ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്

ജയന്‍

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ, ജയന്‍. സിനിമാ ചിത്രീകരണത്തിനിയെ സംഭവിച്ച അപകടത്തില്‍ നമ്മെ വിട്ടു പോയ ജയന്‍ ഒരു നേവി ഓഫീസറാണ്. നേവീ ഉദ്യോഗത്തില്‍ നിന്ന് സിനിമയിലുള്ള പാഷന്‍ കൊണ്ട് മാത്രം അഭിനയ രംഗത്തെത്തിയതാരമാണ് ജയന്‍

ജഗദീഷ്

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

ബിരുദാനന്തര ബിരുദത്തിലും റാങ്ക് നേടിയ ജഗദീഷ് ഒരു കോളേജ് ലക്ചറാണ്. കോളേജ് അധ്യാപക ജോലി വിട്ടിട്ടാണ് ജഗദീഷ് സിനിമയില്‍ ഹാസ്യകഥാപാത്രങ്ങള്‍ ചെയ്യുന്നത്. ഒരു പക്ഷെ അഭിനയം ജഗദീഷിന്റെ ജന്മവാസനയില്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു അധ്യാപകനായി തന്നെ തുടര്‍ന്നേനെ.

നിവിന്‍ പോളി

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

യങ് റൊമാന്റിക് ഹീറോ എന്നാണ് നിവിന്‍ പോളിയ്ക്ക് മലയാള സിനിമ നല്‍കിയ വിശേഷണം. എന്നാല്‍ ഈ യുവ നായകന്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയതിന് ശേഷം ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യവേയാണ് സിനിമയിലേക്ക് തിരിഞ്ഞത്

അജു വര്‍ഗീസ്

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത അവിഭാജ്യനായകന്‍, അജു വര്‍ഗീസ്. ചെന്നൈയിലെ എച്ച് എസ് ബി എസ് ലിമിറ്റഡില്‍ എച്ച് ആറായി ജോലിചെയ്യുകയായിരുന്നു അജു. അതിനിടയിലാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയത്.

നൈല ഉഷ

സിനിമയില്‍ എത്തുന്നതിന് മുമ്പ്....

വിവാഹിതയായ നൈല ഉഷ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. ദുബായില്‍ സെറ്റില്‍ഡ് ആയ നൈല അവിടെ റേഡിയോ സ്‌റ്റേഷനില്‍ ആര്‍ ജെ ആയി ജോലി ചെയ്യുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X