റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ..
ഇന്ത്യിന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കൊച്ചടയാന്‍ വരുന്നു. റിലീസ് തിയ്യതിയിലുള്ള ആശങ്കകള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. മെയ് 23 ന് കൊച്ചടിയാന്‍ ലോകമാസകലമുള്ള തീയേറ്ററുകളിലെത്തും.
നാല് വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടിലെ സിനിമ ലോകം ഉത്സവ പ്രതീതിയിലാണ്. ബോളിവുഡിലെ കിങ് ഖാന്‍ മാരുടെ റെക്കോര്‍ഡുകള്‍ കൊച്ചടയാന്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്.
3800 ല്‍ അധികം തീയേറ്ററുകളിലാണ് കൊച്ചടയാന്‍ റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ആയിരിക്കും ഏറ്റവും കൂടുതല്‍ റിലീസ് എന്നാണ് വിവരം.

റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ....
ഏറ്റവും കൂടുതല്‍ റിലീസിങ് സെന്റുകള്‍ ഉണ്ടായ ചിത്രമാണ് ആമിര്‍ ഖാന്റെ ധൂം 3. ലോകത്താകമാനം 4800 കേന്ദ്രങ്ങളിലാണ് ധൂം 3 റിലീസ് ചെയ്തത്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസും സല്‍മാന്‍ ഖാന്റെ ജയ് ഹോയും നാലായിരത്തിലധികം തീയേറ്ററുകളിലാണ് ഒരേ ദിവസം തന്നെ റിലീസ് ചെയ്തത്. തൊട്ടു പിറകിലുണ്ട് കൊച്ചടയാന്.

റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ....
തമിഴ്‌നാട്ടിലും ആന്ധ്ര പ്രദേശിലും ആണ് ഏറ്റവും അധികം തീയേറ്ററുകള്‍ കൊച്ചടയാനുവേണ്ടി കാത്തിരിക്കുന്നത്. തമിഴിനാട്ടിലേക്കാള്‍ കൂടുതല്‍ കേന്ദ്രങ്ങളുണ്ട് ആന്ധ്രയില്‍ കൊച്ചടയാന്റെ റിലീസിന്. 500 തീയേറ്ററുകളിലാണ് തമിഴ്‌നാട്ടില്‍ സിനിമ റിലീസ് ചെയ്യുന്നത്. ആന്ധ്രയില്‍ 700 എണ്ണത്തിലും.

റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ....
കേരളത്തിലും കര്‍ണാടകത്തിലും ആയി 300 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുക. അമേരിക്കയില്‍ 171 തീയേറ്ററുകള്‍ കൊച്ചടയനുവേണ്ടി കാത്തിരിക്കുന്നു. 101 എണ്ണത്തില്‍ തമിഴിലും 70 എണ്ണത്തില്‍ തെലുങ്കിലും ആയിരിക്കും സിനിമ.

റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ....
ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും മലേഷ്യിലും സിങ്കപ്പൂരിലും ജപ്പാനിലും ഒക്കെ കൊച്ചടയാന് റിലീസിങ് കേന്ദ്രങ്ങളുണ്ട്.

റെക്കോര്‍ഡുകള്‍ തകര്‍ക്കാര്‍ കൊച്ചടയാന്‍ വരുന്നൂ....
രജനീകാന്തിന്റെ സിനിമകളുടെ ഇനീഷ്യല്‍ കളക്ഷന്റെ കണക്ക് പരിശോധിച്ചാല്‍ സിനിമയുടെ വിജയം ഉറപ്പാണെന്ന് പറയാം. ബോളിവുഡിലെ ഖാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ആദ്യ ദിവസം 75 മുതല്‍ 80 ശതമാനം വരെയാണ് തീയേറ്ററുകള്‍ നിറക്കാനായത്. രജനിയുടെ ഇതുവരെയുള്ള കണക്ക് തന്നെ 80 ശതമാനമാണ്. അത് കൂടാനല്ലാതെ കുറയാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











