For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മള്‍ട്ടിപ്ലക്‌സില്‍, 'ഏട്ടന്‍' തന്നെ താരം!!! നിവിനും പൃഥ്വിയും തകര്‍ത്തു! 'മെഗാസ്റ്റാര്‍' ഔട്ട്!!!

  By Jince K Benny
  |

  മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ബോക്‌സ് ഓഫീസ് നേട്ടത്തോളം തന്നെ മള്‍ട്ടിപ്ലക്‌സുകളിലെ കളക്ഷനും സിനിമകള്‍ പ്രാധാന്യം നല്‍കുന്നു. ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന പല സിനിമകളും കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ ആ പ്രകടനം ആവര്‍ത്തിക്കുന്നില്ല. ഏകദേശം മുപ്പതോളം സ്‌ക്രീനുകളാണ് വിവിധ മള്‍ട്ടി പ്ലക്‌സുകളിലായി കൊച്ചിയിലുള്ളത്.

  കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ അതിവേഗം രണ്ട് കോടി നേടിയ ചിത്രങ്ങളില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെയാണ്. ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഒപ്പമുള്ളത് പൃഥ്വിരാജും നിവിന്‍ പോളിയും മാത്രം. മമ്മുട്ടിയോ ദുല്‍ഖറോ ആദ്യ അഞ്ചിന്റെ പട്ടികയില്ല. പൃഥ്വിരാജിനും നിവിനും രണ്ട് ചിത്രങ്ങള്‍ വീതമുണ്ട്. അമര്‍ അക്ബര്‍ അന്തോണി പട്ടികയില്‍ ഇടപിടിച്ചത് ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും ഗുണമായി.

  കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ തന്നെയാണ് മുന്നില്‍. 2016 സെപ്തംബറില്‍ പൂജ അവധി കണക്കാക്കി റിലീസിനെത്തിയ ചിത്രം 16 ദിവസങ്ങള്‍ കൊണ്ടാണ് കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും 2 കോടി ചിത്രം നേടിയത്. 150 ദിവസം പിന്നിട്ട ചിത്രം ഇതിനകം 150 കോടി നേടിക്കഴിഞ്ഞു. 25 കോടി രൂപ മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. ഉദയകൃഷ്മ സിബി കെ തോമസ് കൂട്ടുകെട്ടിലെ ഉദയകൃഷ്ണ ആദ്യ സ്വതന്ത്ര സംരംഭമായിരുന്നു പുലിമുരുകന്‍.

  ഫെബ്രുവരി പത്തിന് തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം എസ്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. മലയാള സിനിമയുടെ നിലവിലുള്ള ഹൊറര്‍ സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതിയ എസ്ര 22 ദിവങ്ങള്‍ കൊണ്ടാണ് രണ്ട് കോടി നേടിയത്. ജൂത പശ്ചാത്തലത്തില്‍ വ്യത്യസ്തമായ ചിത്രീകരണ ശൈലിയോടെ ഇറങ്ങിയ എസ്ര ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. എവിഎ പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും സംയുക്തമായി നിര്‍മിച്ച എസ്രയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ജെയ് കെ ആണ്. ഉത്സവ കാലത്തിന്റെ പിന്‍ബലമില്ലാതെയാണ് ചിത്രം പ്രദര്‍ശസനത്തിനെത്തിയത്.

  യുവ പ്രേക്ഷകരുടെ ഹരമായി മാറിയ നിവിന്‍ പോളിയാണ് മൂന്നാം സ്ഥാനത്തുള്ളത്. വിനീത് ശ്രീനിവാസന്‍ രചനും സംവിധാനവും നിര്‍വഹിച്ച ജേക്കബിന്റെ സ്വര്‍ഗരാജ്യം 23 ദിവസം കൊണ്ടാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും രണ്ട് കോടി നേടിയത്. സംഭവ കഥയെ അടിസ്ഥാനമാക്കി വിനീത് ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നോബിള്‍ ബാബു തോമസ് നിര്‍മിച്ച സിനിമ 2016 ഏപ്രില്‍ എട്ടിന് വിഷു റിലീസായാണ് തിയറ്ററിലെത്തിയത്. ഏഴരക്കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം 35 കോടിയോളം രൂപ കളക്ഷന്‍ നേടി.

  നാലാം സ്ഥാനത്തുള്ളതും പൃഥ്വിരാജ് ചിത്രമാണ്. 24 ദിവസം കൊണ്ടാണ് അമര്‍ അക്ബര്‍ അന്തോണി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും രണ്ട് കോടി സ്വന്തമാക്കിയത്. സ്‌റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെയും ജനകീയനായി മാറിയ നാദീര്‍ഷയുടെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. പൃഥ്വിരാജിനോപ്പം ജയസൂര്യയും ഇന്ദ്രജിത്തും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തി. നവാഗതരായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 2015 ഒക്ടോബര്‍ 16ന് പൂജ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഡോ. സഖറിയ തോമസും ആല്‍വിന്‍ ആന്റണിയുമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

  കേരളത്തിലെ യുവപ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയ നിവിന്‍ പോളി ചിത്രം പ്രേമവും ഈ പട്ടികയില്‍ ഇടം പിടിച്ചു. യഥാര്‍ത്ഥത്തില്‍ അഞ്ചാം സ്ഥാനത്തല്ല അമര്‍ അക്ബര്‍ അന്തോണിക്കൊപ്പം നാലാം സ്ഥാനം പങ്കിടുകയായിരുന്നു പ്രേമം. ഉത്സവകാലത്തിന്റെ പിന്‍ബലമില്ലാതെ 2015 മെയ് 29ന് തിയറ്ററുകളിലെത്തിയ ചിത്രം 24 ദിവസങ്ങള്‍ കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും രണ്ട് കോടി നേടി. നാല് കോടി രൂപ മുതല്‍ മുടക്കില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച ചിത്രം 60 കോടി രൂപയാണ് കളക്ട് ചെയ്തത്. നേരത്തിലൂടെ പ്രേക്ഷക പ്രീതി നേടി അല്‍ഫോന്‍സ് പുത്രനാണ് പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിത്രം നിവിന്‍ പോളിയെ താരമാക്കി മാറ്റി. ഇതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പ്രചരിച്ചത് സിനിമയുടെ കളക്ഷന് തിരിച്ചടിയായി.

  English summary
  Top five Fastest two crore collected movies from Kochi Multiplex. Mohanlal movie Pulimurugan is in the top and Prithviraj and Nivin Pauly in the next.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X