»   »  ബോഡി ഷേപ്പ് ആണ് നോക്കുന്നത് എങ്കില്‍ എനിക്ക് ബോളിവുഡില്‍ എത്താന്‍ കഴിയില്ല, പാര്‍വ്വതി

ബോഡി ഷേപ്പ് ആണ് നോക്കുന്നത് എങ്കില്‍ എനിക്ക് ബോളിവുഡില്‍ എത്താന്‍ കഴിയില്ല, പാര്‍വ്വതി

Posted By: Aswini P
Subscribe to Filmibeat Malayalam

മലയാളം, തമിഴ്, തെലുങ്ക് ഭാഷകള്‍ക്കപ്പുറം ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചിരിയ്ക്കുകയാണ് പാര്‍വ്വതി. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രം വിജയിച്ചതിനൊപ്പം പാര്‍വ്വതിയും ബോളിവുഡില്‍ അടയാളപ്പെടുത്തപ്പെട്ടു.

എന്റെ മകള്‍ സിനിമയിലേക്കില്ല; മോഹന്‍ലാലിന്റെ നായിക ഉറപ്പിച്ച് പറയുന്നു!!

എവിടെയും സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന നടിയാണ് പാര്‍വ്വതി. അതുകൊണ്ട് തന്നെ 2017 ല്‍ കൊച്ചി ടൈംസ് കണ്ടെത്തിയ ഏറ്റവും ആകര്‍ഷണമുള്ള നടിയും പാര്‍വ്വതിയാണ്. ഇതിന്റെ ഭാഗമായി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്‌റ്റൈലിനെ കുറിച്ചും ശരീര സൗന്ദര്യത്തെ കുറിച്ചും പാര്‍വ്വതി വാചാലയായത്. പാര്‍വ്വതിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഫാഷന്‍ സങ്കല്‍പം

എന്നെ സംബന്ധിച്ച് ഫാഷന്‍ എന്നാല്‍ കംഫര്‍ട്ട് ആണ്. അമ്മയുടെ സാരി പോലും ഞാന്‍ ധരിക്കാറുണ്ട്. ഒരു ഫങ്ഷന് പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വീണ്ടും ധരിക്കാനും എനിക്ക് മടിയില്ല. ഒരുപാട് ബാഗുകളുടെയും ആഭരണങ്ങളുടെയും ശേഖരണം എനിക്കില്ല. ആരെയും അനുകരിച്ച് വേഷവിധാനം ചെയ്യാന്‍ ശ്രമിക്കാറുമില്ല.

ഒരു നടി എന്ന നിലയില്‍ സൗന്ദര്യ സങ്കല്‍പട്ടെ കുറിച്ച്

തീര്‍ച്ചയായും ശരീര സൗന്ദര്യം തന്നെയാണ് ഒരു അഭിനേതാവിന്റെ സമ്പത്ത്. ആ നിലയില്‍ എന്റെ ശരീരം ശ്രദ്ധിക്കാറുണ്ട്. ശരീരം ശ്രദ്ധിച്ചാല്‍ മാത്രമേ എനിക്ക് ജോലി ചെയ്യാന്‍ കഴിയൂ. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് ആവശ്യമായ ലുക്ക് സ്വീകരിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ചമയങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് എനിക്കിഷ്ടം

ഫിറ്റ്‌നസ്സും ഡയറ്റുമൊന്നുമില്ലേ

അത്തരം ഒരു സങ്കല്‍പവും എനിക്കില്ല. ഞാനൊരു ഭക്ഷണപ്രിയയാണ്. ബിരിയാണയൊക്കെ വലിയ ഇഷ്ടം. നന്നായി ഭക്ഷണം കഴിക്കും. ആരോഗ്യവതിയായിരിക്കുക എന്നതിനപ്പുറം മറ്റൊരു ക്രമീകരണവും ശരീരത്തിനില്ല..

ബോളിവുഡില്‍ എത്തുമ്പോള്‍

എന്റെ ബോഡി ഷേപ്പ് നോക്കുകയാണെങ്കില്‍ ബോളിവുഡ് നായികാ സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതുകൊണ്ട് ഞാന്‍ ശരീരം ഷേപ്പ് ആക്കാനൊന്നും പോകുന്നില്ല. എവിടെയും എത്തിപ്പെടണം എന്നെനിക്ക് ധൃതിയില്ല.

പുതിയ സിനിമകള്‍

അഞ്ജലി മേനോനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. അതൊരു മറക്കാനാവാത്ത അനുഭവം. അഞ്ജലി മേനോനൊപ്പമുള്ള ചിത്രം എന്നുമൊരു സ്വപ്‌നസാഫല്യമാണ്. റോഷ്‌നി ധിനകറിന്റെ മൈ സ്‌റ്റോറിയാണ് മറ്റൊരു ചിത്രം. മാര്‍ച്ചില്‍ സിനിമ റിലീസ് ചെയ്യും.

സമീപകാലത്ത് സംഭവിച്ച വിവാദങ്ങള്‍ എങ്ങനെ ബാധിക്കുന്നു

എല്ലാ വര്‍ഷവും ജീവിതത്തിലെ പുതിയൊരു ഘട്ടമായിട്ടാണ് കാണുന്നത്. ഇത്തവണ അത് കുറച്ച് പബ്ലിക്കായി എന്ന് മാത്രം. മാറ്റങ്ങള്‍ എന്റെ ജീവിതത്തില്‍ വളരെ പെട്ടന്നാണ് സംഭവിയ്ക്കുന്നത്. അത് ഞാന്‍ ആസ്വദിയ്ക്കുന്നു. വിവാദങ്ങളുണ്ടായത് മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസത്തെ സംഭവം നിത്യ ജീവിതത്തില്‍ ഒരുപാട് മാറ്റം വരാന്‍ കാരണമായി. ഇനിയും അത്തരം ഓരോ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നു - പാര്‍വ്വതി പറഞ്ഞു.

English summary
kochi-times-most-desirable-woman-2017-parvathy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam