ഈ യുവത്വത്തിന്റെ ആകര്‍ഷണം ഇവരാണ്

By Aswathi

മലയാളത്തില്‍ ഇപ്പോഴുള്ള നടിമാരില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാല്‍ വോട്ട് പോകുന്നത് ശോഭനയിലേക്കും മഞ്ജുവാര്യരിലേക്കൊന്നുമല്ല. ഈ യുവത്വത്തിന്റെ താരം അമല പോളാണത്രെ. ടൈംസ് മാഗസിന്‍ നടത്തിയ അഭിപ്രായ സര്‍വയിലാണ് 2013ലെ 'മോസ്റ്റ് ഡിസൈരബ്ള്‍ വുമണ്‍' അമലപോളാണെന്ന കണ്ടത്തലിലെത്തിയത്.

കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ സര്‍വയില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഈ യുവത്വത്തിന്റെ ആകര്‍ഷണം. നിവിന്‍ പോളിയും ഫഹദ്ഫാസിലുമെല്ലാം പട്ടികയിലുണ്ട്. നടിമാരില്‍ അമലയ്ക്ക് പിന്നാലെ ഇഷ തല്‍വാര്‍, നയന്‍താര, മംമ്ത മോഹന്‍ദാസ് നസ്‌റിയ നസീം തുടങ്ങിയ നടിമാരും സ്ഥാനം പിടിച്ചിരിക്കുന്നു. ആരാണ് ആദ്യത്തെ പതിനഞ്ച് പേരെന്ന് നോക്കാം.

അമല പോള്‍

മലയാളത്തിലും അമല തന്നെ താരം

മലയാളത്തില്‍ നീലത്താമരയിലൂടെയാണ് തുടക്കമെങ്കിലും അഭിനയപാടവം തെളിയിച്ചത് തമിഴകത്താണ്. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് അമലയാക്ക് കേരളത്തില്‍ ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുത്തത്.

ഇഷ തല്‍വാര്‍

മലയാളത്തിലും അമല തന്നെ താരം

തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചികുട്ടിയാണ് കേരള യുവത്തതുന്റെ ആകര്‍ഷണം പിടിച്ചുപറ്റിയവരില്‍ രണ്ടാം നിരയില്‍. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം ചെറിയ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വിജയ്ച്ചത് മലയാളത്തില്‍ തന്നെ. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ഇഷ വീണ്ടും പ്രേക്ഷക മനസ്സില്‍ കയറിക്കൂടി

നയന്‍താര

മലയാളത്തിലും അമല തന്നെ താരം

ഈ അടുത്ത കാലത്തൊന്നും നയന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ടില്ല. എന്നാല്‍ തമിഴില്‍ കൈ നിറയെ ചിത്രങ്ങളാണ്. ചെയ്തതെല്ലാം ഹിറ്റും. ഒരു പക്ഷെ അതാവാം നയന്‍താരയ്ക്കിപ്പോഴും കേരളത്തിലിത്ര ആരാധകര്‍

മംമ്ത മോഹന്‍ദാസ്

മലയാളത്തിലും അമല തന്നെ താരം

മംമ്ത മോദഹന്‍ദാസ് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനമാണ്. രണ്ട് തവണയും അര്‍ബുദത്തെ മനശക്തികൊണ്ട് തോല്‍പിച്ച നടി. ടു നൂറ വിത്ത് എന്ന ചിത്രത്തിലൂടെയാണ് രണ്ടാമതും തിരിച്ചുവരവ് നടത്തിയത്.

നസ്‌റിയ നസീം

മലയാളത്തിലും അമല തന്നെ താരം

ബാലതാരത്തില്‍ നിന്ന് നായികയായള്ള നസ്‌റിയയുടെ വളര്‍ച്ച പെട്ടന്നായിരുന്നു. നേരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നസ്‌റിയയ്ക്ക് ഇപ്പോള്‍ തമിഴകത്തും ധാരാളം ആരാധകരുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിലും നസ്‌റിയ കൈയ്യടി നേടി. ഓംശാന്തി ഓശാന നസ്‌റിയയുടെ ഈ വര്‍ഷത്തെ ഹിറ്റാണ്

ഭാവന

മലയാളത്തിലും അമല തന്നെ താരം

നമ്മള്‍ എന്ന ചിത്രത്തില്‍ കണ്ട ഭാവനയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഭാവന എന്ന് പറഞ്ഞാല്‍ മൂക്കത്ത് വിരല്‍വച്ചുപോകും. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചു തിരിച്ചുവന്നതോടെ ഭാവനയുടെ ഗെറ്റപ്പാകെ മാറി. ആന്‍ഗ്രി ബേബീസാണ് ഭാവനയുടേതായി ഒടുവില്‍ റിലീസായ ചിത്രം

കാവ്യമാധവന്‍

മലയാളത്തിലും അമല തന്നെ താരം

എന്നും മലയാളികളുടെ നടിയാണ് കാവ്യ. അഭിനയത്തിനിടെ എഴുത്തിലേക്കും കാവ്യ ഒന്ന് ശ്രദ്ധകൊടുത്തിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ കാവ്യ അഭിനയിക്കുന്നുള്ളൂ.

നമിത പ്രമോദ്

മലയാളത്തിലും അമല തന്നെ താരം

സീരിയലിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ നമിതയ്ക്കും ആരാധകര്‍ ഒത്തിരിയാണ്. ട്രാഫിക്കിലൂടെ ക്ലിക്കായി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ലോ പോയിന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കെത്തിയ നമിത ലാല്‍ജോസിന്റെ വിക്രമാദ്യത്ത്യനിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

രമ്യനമ്പീശന്‍

മലയാളത്തിലും അമല തന്നെ താരം

അഭിനയത്തിനൊപ്പം പാട്ടും നൃത്തവും ഒരുപോലെ വഴങ്ങുന്ന കലാകാരി. ചാപ്പാകുരിശിലൂടെ മാറിവന്ന രമ്യയ്ക്കും ആരാധകര്‍ കുറവല്ല. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ 'മുത്തുചിപ്പി പോലൊരു...' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതോടെ രമ്യ മറ്റൊരു തലത്തിലേക്കും ഉയര്‍ന്നു. മലയാളത്തില്‍ മാത്രമല്ല രമ്യയുടെ പാട്ടിനും അഭിനയത്തിനും തമിഴകത്തും ആരാധകരുണ്ട്.

ഭാമ

മലയാളത്തിലും അമല തന്നെ താരം

ഭാവനയെ പോലെ കേരളക്കര കടന്നതിന് ശേഷമാണ് ഭാമയും ഗെറ്റപ്പില്‍ മാറ്റവരുത്തിയത്. നിവേദ്യത്തില്‍ വന്ന നാടന്‍ പെണ്‍കുട്ടി എന്ന ഇമേജേ ഭാമ ഇപ്പോള്‍ മാറ്റി. മലയാളത്തെക്കാള്‍ ഭാമയിപ്പോള്‍ അഭിനയിക്കുന്നത് കന്നടയിലും തമിഴിലുമാണ്. കൊന്തയും പൂണൂലും എന്ന ചിത്രത്തിലൂടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം ഭാമ മലയാളത്തില്‍ തിരിച്ചെത്തിയത്.

നിത്യ മേനോന്‍

മലയാളത്തിലും അമല തന്നെ താരം

സഹനടിയായാണ് തുടങ്ങിയത്. എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, വയലിന്‍, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ അഭിനയം കാഴ്ചവച്ച നിത്യയ്ക്കും കന്നടയില്‍ നല്ല ആരാധകരുണ്ട്

ശ്വേത മേനോന്‍

മലയാളത്തിലും അമല തന്നെ താരം

കാലത്തിനൊപ്പം മാറിയഭിനയിക്കുന്ന നായികയാണ് ശ്വേത. തന്റെ ഗെറ്റപ്പിനനുസരിച്ച വേഷം തിരഞ്ഞെടുത്തഭിനയിക്കുന്നതിലും ശ്വേത ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

റിമ കല്ലിങ്കല്‍

മലയാളത്തിലും അമല തന്നെ താരം

ന്യൂ ജനറേഷന്‍ നായിക എന്ന ലേബലാണ് റിമ കല്ലിങ്കലിനുള്ളത്. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഋതു എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങി. നീലത്താമരയിലെ വേഷവും ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തിലെ വേഷവും തീര്‍ത്തും വ്യത്യസ്തമായിരുന്നു. 22 ഫീമയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ റിമയുടെ അഭിനയത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി

കീര്‍ത്തി സുരേഷ്

മലയാളത്തിലും അമല തന്നെ താരം

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങി. ആദ്യകാല നടി മേനകയുടെ മകള്‍ എന്ന ലേബലോടെയാണ് കീര്‍ത്തി വെള്ളിത്തിരയിലെത്തിയത്. നേരത്തെ കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലും കീര്‍ത്തി കയ്യടി നേടി

മേഘ്‌ന രാജ്

മലയാളത്തിലും അമല തന്നെ താരം

തെന്നിന്ത്യയില്‍ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ നായിക. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ് അഭിനയം കാഴ്ചവച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X