Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഓണ്‍സ്ക്രീന്‍ അമ്മയും മകനും വീണ്ടും കണ്ടുമുട്ടി, കാളിദാസിനൊപ്പമുളള ചിത്രവുമായി ലക്ഷ്മി ഗോപാലസ്വാമി
ബാലതാരമായി അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ നായകനടനായും തിളങ്ങിനില്‍ക്കുന്ന താരമാണ് കാളിദാസ് ജയറാം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. ജയറാമിന്റെ മകനായി തന്നെ ചിത്രത്തില്‍ അഭിനയിച്ച കാളി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി ആയിരുന്നു കാളിദാസിന്റെ അമ്മ വേഷത്തില്‍ അഭിനയിച്ചത്.
സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ് പുത്തന്‍ ചിത്രങ്ങള്‍ കാണാം
ആശാ ലക്ഷ്മി എന്ന കഥാപാത്രമായി നടി എത്തിയ ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്. ജയറാം സത്യന് അന്തിക്കാട് ടീമിന്റെ കുടുംബ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഭാനുപ്രിയ, കാവ്യാ മാധവന്, ഇന്നസെന്റ്, സിദ്ധിഖ്, ലാലു അലക്സ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കാളിദാസിനൊപ്പമുളള പുതിയ ഫോട്ടോ ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ചിത്രത്തിനൊപ്പം നടി നല്കിയ ക്യാപ്ഷനും ശ്രദ്ധേയമായി. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുളള കരിയറിനായുളള പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചു.

അതേസമയം വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. കാളിദാസ് ജയറാം നായകനാവുന്ന സിനിമയില്‍ നമിതാ പ്രമോദാണ് നായിക. സൈജു കുറുപ്പ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ട്രാന്‍സിന് ശേഷം വിന്‍സെന്റ് വടക്കന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.
Recommended Video

സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നവരസ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. ബാക്ക് പാക്കേഴ്സ്, ജാക്ക് ആന്‍ഡ് ജില് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കാളിദാസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു കാളിദാസ് ജയറാം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രമായാണ് നടന് എത്തിയത്. സുധ കൊങ്കാര സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് നടന് പുരസ്കാരങ്ങളും ലഭിച്ചിരുന്നു. പാവകഥൈകള്ക്ക് പുറമെ ഒരു പക്കകഥൈ എന്ന ചിത്രവും നടന്റെതായി അടുത്തിടെ തമിഴില്‍ പുറ്തിറങ്ങി.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം