മറ്റ് ഭാഷകളിലെ നടന്‍മാര്‍ പോലും ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന താരങ്ങളാണ് അവര്‍, സൂപ്പര്‍താരങ്ങളെ കുറിച്ച് കൊച്ചുപ്രേമന്‍

By Midhun Raj

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച മമ്മൂക്കയും ലാലേട്ടനും മിക്ക സിനിമകളിലും വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനം കാഴ്ചവെച്ചിരുന്നു. അതേസമയം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ കൊച്ചുപ്രേമന്‍ മനസുതുറന്നിരുന്നു.

mammootty,mohanlal

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമെല്ലാം വ്യത്യാസങ്ങളുണ്ടെന്ന് കൊച്ചുപ്രേമന്‍ പറയുന്നു. മോഹന്‍ലാലിനെ സംബന്ധിച്ച് രൂപത്തിലോ, ശബ്ദത്തിലോ, ശരീരഭാഷയിലോ ഒന്നും അന്നത്തെ കാലത്ത് ഒരു നല്ല നടനാവാനുളള ഒന്നും ഇല്ലായിരുന്നു. എന്നാല്‍ അതെല്ലാം അദ്ദേഹം കൊണ്ടുവന്ന് ഇന്ത്യയിലെ തന്നെ എറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന നടനായി മാറികഴിഞ്ഞു.

മമ്മൂക്കയെ സംബന്ധിച്ച് ഇതെല്ലാം ഉണ്ട്. അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുളള നടനാണ്. അപ്പോ ഇവര് രണ്ട്‌ പേരും ഇന്ത്യന്‍ സിനിമയിലെ നമുക്ക് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത എല്ലാവര്‍ക്കും മാതൃകയായ രണ്ട് നടന്‍മാരാണ്. എന്റെ കാഴ്ചപ്പാടില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് ഇന്നത്തെ കാലത്ത് എറ്റവും മികച്ച നടന്മാര്‍. മറ്റു ഭാഷകളിലും നടന്മാരുണ്ട്. എന്നാല്‍ അവര് പോലും ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന രണ്ട് നടന്മാര് ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഇവര് രണ്ട് പേരും തന്നെയാണ്. കൊച്ചുപ്രേമന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഹാസ്യവേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് കൊച്ചുപ്രേമന്‍. നിരവധി സിനിമകളില്‍ പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായി കൊച്ചുപ്രേമന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം കൊച്ചുപ്രേമന്‍ സിനിമകള്‍ ചെയ്തു. കൂടാതെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ ഒരുകാലത്ത് മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. ഹാസ്യ പരമ്പരകളിലൂടെയെല്ലാം കൊച്ചുപ്രേമന്‍ എത്തിയിരുന്നു. നൂറിലധികം സിനിമകളിലാണ് നടന്‍ മലയാളത്തില്‍ അഭിനയിച്ചത്. കൂടാതെ ഇരുപതിലധികം ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലും കൊച്ചുപ്രേമന്‍ ഭാഗമായി. മലയാളത്തില്‍ ഷിബു എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Read more about: mammootty mohanlal kochu preman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X