കൊച്ചുപ്രേമന്‍റെയും ഗിരിജയുടേയും മകന്‍ വിവാഹിതനായി! ചിത്രങ്ങളും വീഡിയോയും വൈറല്‍
ലോക് ഡൗണ്‍ സമയത്ത് നിരവധി താരങ്ങളായിരുന്നു വിവാഹിതരായത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചാണ് താരവിവാഹങ്ങള്‍ നടത്തുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്.
ചലച്ചിത്ര താരങ്ങളായ കൊച്ചുപ്രേമന്റേയും ഗിരിജയുടേയും മകനായ ഹരികൃഷ്ണനാണ് വ്യാഴാഴ്ച വിവാഹിതനായത്. കണ്ണൂര്‍ സ്വദേശിനിയായ റെഷ്‌ലിയെയാണ് താരപുത്രന്‍ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായിരിക്കുകയാണ്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട് ചടങ്ങ് നടത്തിയത്. ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചാണ് വിവാഹം നടത്തുന്നത്. ഒരുപാട് ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം ക്ഷണിച്ച് നടത്തേണ്ട ചടങ്ങാണ്.

എന്നെപ്പോലെ അത്തരം വേദന അനുഭവിക്കുന്ന ഒരുപാ്ട രക്ഷിതാക്കളുണ്ട്. താലികെട്ട് ചടങ്ങ് ഈ ക്ഷേത്രപരിസരത്ത് വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതൊരു വലിയ ഭാഗ്യമായി കാണുന്നു. നമ്മുടെ നാട്ടില്‍ നിന്നും ഈ മഹാമാരി എത്രയും പെട്ടെന്ന് പോവാനും പഴയ അവസ്ഥ തിരികെക്കിട്ടാനും ആഗ്രഹിക്കുകയാണ്.
ഈ വിവാഹച്ചടങ്ങിന് എത്തിയ എല്ലാവരോടും ഹൃദയംഗമമായ നന്ദി പറയുന്നു. ഹോട്ടലില്‍ വെച്ചാണ് ഇനിയുള്ള ചടങ്ങുകള്‍ നടക്കുന്നത്. അതിലും ഇവരെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചുപ്രേമന്റെ മരുമകളായ അഭയ ഹിരണ്‍മയിയും ഭര്‍ത്താവ് ഗോപിസുന്ദറും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











