»   » സിനിമാരംഗത്തും കുചേല-കുബേരന്‍മാര്‍?

സിനിമാരംഗത്തും കുചേല-കുബേരന്‍മാര്‍?

Posted By:
Subscribe to Filmibeat Malayalam
Kochu Preman,
സിനിമാരംഗത്ത് സൂപ്പര്‍സ്റ്റാറുകളുടെ ഒരു ചിത്രം ഹിറ്റാവുമ്പോള്‍ ഉണ്ടാവുന്ന ആഘോഷം ചില്ലറയല്ല. എന്നാല്‍ സൂപ്പറുകള്‍ക്ക് കയ്യടി ലഭിക്കുന്ന സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചിലരുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൊച്ചുപ്രേമന്‍.

പ്രതിവര്‍ഷം ശരാശരി ഇരുപത് സിനിമകള്‍ ചെയ്യുന്നു. അതില്‍ നാലഞ്ചെണ്ണം ഹിറ്റാകാറുണ്ട്. സിനിമാലോകത്തെ വമ്പന്‍മാരും ഇത്രയൊക്കെയേ ചെയ്യുന്നുള്ളൂ. എന്നാല്‍ അവര്‍ക്ക് നല്ല പബ്ലിസിറ്റിയാണ്. അവരുടെ നിന്നും ഇരുന്നും കിടന്നുമൊക്കെയുള്ള ഫോട്ടോകള്‍ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം അടിച്ചു വരുന്നു. എന്നാല്‍ തന്നെപ്പോലെയുള്ള നടന്‍മാരുടെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ പോലും ആരും നല്‍കുന്നില്ലെന്നാണ് കൊച്ചു പ്രേമന്റെ വലിയ പരാതി.

ഒരു സീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങളെയല്ല തങ്ങളെ പോലുള്ള നടന്‍മാര്‍ അവതരിപ്പിക്കുന്നത്. ജനം തിരിച്ചറിയുകയും കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തവയായിരുന്നു മിക്ക കഥാപാത്രങ്ങളും. എന്നിട്ടും തങ്ങളെ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്ന് നാടകലോകത്ത് നിന്ന് സിനിമയിലെത്തിയ കൊച്ചുപ്രേമന്‍ പറയുന്നു. സിനിമയില്‍ കുബേരന്‍മാരും കുചേലന്‍മാരുമുണ്ടെന്നാണ് നടന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും കൊച്ചുപ്രേമന്റെ പരാതി പ്രസിദ്ധീകരണങ്ങള്‍ നിസ്സാരമായി തള്ളിക്കളയരുതെന്ന് അപേക്ഷ.

English summary
Kochu Preman complainted that in media is not giving much publicity to character actors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X