ജനപ്രിയ നായകന്റെ ജനപ്രിയ വിജയമായി ബാലന്‍ വക്കീല്‍! സിനിമയുടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!
Recommended Video

ജനപ്രിയ നായകന്‍ ദിലീപിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. കമ്മാര സംഭവത്തിന് ശേഷമെത്തിയ ദിലീപ് ചിത്രത്തിന് മികച്ച സ്വീകരണമാണ് എല്ലാവരും നല്‍കിയിരുന്നത്. വില്ലന്‍ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു ബാലന്‍ വക്കീല്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളോടു കൂടിയാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യമുളള സിനിമയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച രംഗങ്ങളുമുണ്ടായിരുന്നു. ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാ ഘടകങ്ങളോടും കൂടിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നേട്ടുണ്ടാക്കിയിരുന്നു. സിനിമ പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ടത്തോടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ സിനിമയുടെ റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആഘോഷങ്ങളോടെ ആരാധകര്‍ സിനിമയെ സ്വീകരിച്ചു. കരിയറില്‍ നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത ദിലീപിന്റെ മറ്റൊരു ശ്രദ്ധേയ വേഷമായിരുന്നു സിനിമയിലെ ബാലന്‍ വക്കീല്‍. ദിലീപിന്റെ വിക്കന്‍ വക്കീല്‍ വേഷമായിരുന്നു സിനിമയില്‍ ശ്രദ്ധേയമായിരുന്നത്. ദിലീപിനൊപ്പം മറ്റു താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു.

ബാലന്‍ വക്കീലിന്റെ വിജയഗാഥ
ദിലീപിനൊപ്പം സിദ്ധിഖ്, അജുവര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കായിരുന്നു തിയ്യേറ്ററുകളില്‍ കൂടുതല്‍ കൈയ്യടി ലഭിച്ചിരുന്നത്. മലയാളത്തില്‍ വ്യത്യസ്ത തരം കഥാപാത്രങ്ങള്‍ ചെയ്യുന്ന സിദ്ധിഖ് ഇത്തവണ പ്രേക്ഷകരെ പൊട്ടിച്ചിരിക്കുന്നൊരു റോളിലായിരുന്നു എത്തിയിരുന്നു. 2 കണ്‍ട്രീസ് എന്ന ചിത്രത്തിനു ശേഷം ദിലീപ് ,സുരാജ് വെഞ്ഞാറമൂട്,അജു വര്‍ഗീസ് ,മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍.

കുടുംബ പ്രേക്ഷകരുടെ പിന്തുണ
ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വിയാകോം 18നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെ കൂടി പിന്തുണയോടു കൂടിയായിരുന്നു ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ മുന്നേറിയിരുന്നത്. ജനപ്രിയ നായകന്റെ സിനിമകള്‍ കാണാനായി പ്രേക്ഷകര്‍ ഒന്നടങ്കം കുടുംബ സമേതം തന്നെ എത്തി.

ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി
സിനിമയുടെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരുന്നു സമുഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി ചിത്രം 10കോടിയലധികം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും അറിയുന്നു.

ദിലീപിന് ലഭിക്കുന്ന സ്വീകാര്യത
നേരത്തെ സാറ്റലൈറ്റ് അവകാശം,റീമേക്ക് റൈറ്റ്‌സ് തുടങ്ങിയവയിലൂടെയും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. സിനിമയുടെ തെലുങ്ക്, ഹിന്ദി റീമേക്ക് റീമേക്ക് അവകാശങ്ങളാണ് വന്‍തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്. ദിലീപിന് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ സ്വീകാര്യത തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീലിന്റെയും വിജയത്തിന് കാരണമായിരിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് സിനിമയെ കൂടുതലായി ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications











