ദിലീപിന്റെ ബാലന്‍ വക്കീലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും! വൈറലായി പുതിയ വീഡിയോ! കാണൂ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായിട്ടാണ് താരം ഇത്തവണയും എത്തുന്നത്. നര്‍മ്മരംഗങ്ങള്‍ അടങ്ങിയ രംഗങ്ങളും ട്രെയിലറില്‍
ഉള്‍പ്പെടുത്തിയിരുന്നു.

വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിനൊപ്പം ഗെറ്റ്ടുഗെതറും അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.ഗെറ്റ് ടുഗെതറിന്റെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ബാലന്‍ വക്കീലിന്റെ വരവ്

ബാലന്‍ വക്കീലിന്റെ വരവ്

കമ്മാര സംഭവം എന്ന ചിത്രത്തിനു ശേഷമാണ് കോടതി സമക്ഷം ബാലന്‍ വക്കീലുമായി ദിലീപ് എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മുന്‍പ് പാസഞ്ചര്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകളിലാണ് ദിലീപ് വക്കീല്‍ വേഷത്തിലെത്തിയിരുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിദ്ധിഖ്, അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഓഡിയോ ലോഞ്ച് നടന്നു

ഓഡിയോ ലോഞ്ച് നടന്നു

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ദിലീപിനൊപ്പം നായിക മംമ്ത മോഹന്‍ദാസ്,സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്,ആര്‍ ജെ മാത്തുക്കുട്ടി,ഗോപി സുന്ദര്‍,ഹരിശങ്കര്‍,സിത്താര,ഹരിനാരായണന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫേസ്ബുക്ക് ഓഫീസില്‍ വെച്ചായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ആര്‍ജെ മാത്തുകുട്ടി അവതാരകനായ പരിപാടിയില്‍ അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

പാട്ടുകള്‍

പാട്ടുകള്‍

നാലു പാട്ടുകളാണ് സിനിമയുടെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ദിലിപീന്റെ മുന്‍ചിത്രങ്ങളായ കമ്മാരസംഭവം,2 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ക്കെല്ലാം സംഗീതം നിര്‍വ്വഹിച്ചത് ഗോപി സുന്ദറായിരുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്

 ദിലീപിനൊപ്പം ഐശ്വര്യ ലക്ഷ്മി

ദിലീപിനൊപ്പം ഐശ്വര്യ ലക്ഷ്മി

അതേസമയം തന്നെ ചിത്രത്തിന്റെതായി ഗെറ്റ്ടുഗെതര്‍ പരിപാടിയും അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി നടി ഐശ്വര്യ ലക്ഷ്മിയും എത്തി. ഓഡിയോ ലോഞ്ചിന് മുന്നോടിയായിട്ടായിരുന്നു ഗെറ്റ് ടുഗെതറും സംഘടിപ്പിച്ചത്. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹാസ്യത്തിനു പുറമെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുളള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

വീഡിയോ കടപ്പാട്: മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്‌

ഓഡിയോ ലോഞ്ച്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X