മീ ടൂ ക്യാമ്പയിനെ ട്രോളി ദിലീപിന്റെ ബാലന്‍ വക്കീല്‍ ഡിലീറ്റഡ് സീന്‍! വൈറലായി വീഡിയോ! കാണൂ
ജനപ്രിയ നായകന്‍ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തതോടെയാണ് സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നേട്ടമുണ്ടാക്കിയിരുന്നു.
ബാലന്‍ വക്കീലില്‍ ദിലീപിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമായിരുന്നു സിദ്ധിഖ്. ചിത്രത്തിലെ സിദ്ധിഖിന്റെ ഹാസ്യ രംഗങ്ങള്‍ തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. ഛോട്ടാ മുംബൈയിലേതു പോലെ ഒരു വേഷമായിരുന്നു ചിത്രത്തില്‍ സിദ്ധിഖിന്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സിദ്ധിഖിന്റെ അച്ഛന്‍ വേഷം
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച പ്രകടനമായിരുന്നു സിദ്ധിഖ് കോടതി സമക്ഷം ബാലന്‍ വക്കീലില്‍ കാഴ്ചവെച്ചിരുന്നത്. ദിലീപിന്റെ കഥാപാത്രമായ ബാലകൃഷ്ണന്റെ അച്ഛന്‍ വേഷത്തിലായിരുന്നു സിദ്ധിഖ് എത്തിയിരുന്നത്. മുഴുവന്‍ സമയവും കളളും കഞ്ചാവും അടിച്ച് നടക്കുന്ന ഒരു റോളിലായിരുന്നു സിദ്ധിഖ് എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയ നിരവധി രംഗങ്ങള്‍ സിദ്ധിഖിന്റെതായി ബാലന്‍ വക്കീലില്‍ ഉണ്ടായിരുന്നു.

താരത്തിന്റെ പ്രകടനം
ദിലീപ് വിക്കന്‍ വക്കീലായി എത്തിയ ചിത്രത്തില്‍ സിദ്ധിഖിനൊപ്പം അജുവര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും തമാശകളുമായി എത്തി. ശരിക്കും ദിലീപിനൊപ്പം ഇവരുടെ സാന്നിദ്ധ്യം കൊണ്ടുമായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ഛോട്ടാ മുംബൈയ്ക്കു ശേഷം സിദ്ധിഖ് അവതരിപ്പിച്ച മികച്ച ഹാസ്യ റോളുകളില്‍ ഒന്നുകൂടിയായിരുന്നു ബാലന്‍ വക്കീലിലെ അച്ഛന്‍ കഥാപാത്രം

ഡിലീറ്റഡ് സീന്‍
കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഒരു ഡിലീറ്റഡ് സീനായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. സിദ്ധിഖ് അഭിനയിച്ച ഒരു ഡിലീറ്റഡ് സീനാണ് സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തിരിക്കുന്നത്. ലോകം മുഴുവന്‍ പ്രശസ്തമായ മീ ടൂ ക്യാമ്പെയിനെ രസകരമായി ട്രോളിക്കൊണ്ടായിരുന്നു ഈ സീന്‍ ഒരുക്കിയിരുന്നത്. ബാലന്‍ വക്കീലിലെ ഈ സീന്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.

ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേ പോലെ
ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയിലും ഒരു പക്ക ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിലയിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തികൊണ്ടാണ് ചിത്രം മുന്നേറുന്നത്. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

2കണ്‍ട്രീസിനു ശേഷം ദിലീപും മംമ്തയും
മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമായിരുന്നു ചിത്രത്തിലെ നായികമാര്‍. 2കണ്‍ട്രീസിനു ശേഷം ദിലീപും മംമ്തയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇവര്‍ക്കൊപ്പം രണ്‍ജി പണിക്കര്‍,ബിന്ദു പണിക്കര്‍,ഭീമന്‍ രഘു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
കാണൂ


Click it and Unblock the Notifications











