കഞ്ചാവ് ശീലമാക്കിയ ന്യൂ ജനറേഷന്‍ ഫാദര്‍! പൊട്ടിച്ചിരിയുണര്‍ത്തി കോടതി സമക്ഷം ബാലന്‍ വക്കീല്‍ ടീസര്‍

By Midhun Raj

കമ്മാര സംഭവത്തിന് ശേഷമിറങ്ങിയ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ദിലീപ് എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.

ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ മുന്നറികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ദിലീപിനൊപ്പം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ കഥാപാത്രമായിരുന്നു സിദ്ധിഖിന്റെ അച്ഛന്‍ റോള്‍. സിനിമയില്‍ ഉടനീളം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സിദ്ധിഖിന്റെതൈന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

ബാലന്‍ വക്കീലിന്റ ജൈത്രയാത്ര

ബാലന്‍ വക്കീലിന്റ ജൈത്രയാത്ര

കരിയറില്‍ ഇതിനും മുന്‍പും നിരവധി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ആളാണ് ദിലീപ്.ചാന്തുപൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട് തോമ തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഇതേ പോലെ വിക്കന്‍ വക്കീലായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ബാലന്‍ വക്കീല്‍ ഒരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം എന്നാണറിയുന്നത്.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം

ഹാസ്യത്തിനൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ആദ്യ പകുതി ചിരിപ്പിക്കുന്നുണ്ടെങ്കില്‍ രണ്ടാം പകുതി ത്രില്ലടിപ്പിക്കുകയാണ് ചെയ്യുന്നത്. പതിവ് അവതരണ ശൈലിയില്‍നിന്നം മാറിയാണ് ബി ഉണ്ണികൃഷ്ണന്‍ ഇത്തവണ ചിത്രമൊരുക്കിയിരിക്കുന്നത്. ദിലീപ് ചിത്രത്തില്‍നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ബാലന്‍ വക്കീലിലും ഉണ്ടെന്ന് അറിയുന്നു.

താരങ്ങളുടെ പ്രകടനം

താരങ്ങളുടെ പ്രകടനം

ദിലീപിനൊപ്പം സിദ്ധിഖ്,അജു വര്‍ഗീസ്.സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കായിരുന്നു കൈയ്യടി ലഭിച്ചത്. ദിലീപിന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ധിഖ് ചിത്രത്തില്‍ എത്തിയിരുന്നത്. പതിവില്‍നിന്നും വ്യത്യസ്തമായി ഹാസ്യത്തിന് പ്രാധാന്യമുളള ഒരു റോളിലായിരുന്നു സിദ്ധിഖ് എത്തിയത്. 2 കണ്‍ട്രീസിനു ശേഷം അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും ദിലീപ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

സിദ്ധിഖിന്റെ ന്യൂ ജനറേഷന്‍ ഫാദര്‍

സിദ്ധിഖിന്റെ ന്യൂ ജനറേഷന്‍ ഫാദര്‍

സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം സിദ്ധിഖാണ് പുതിയ ടീസറില്‍ കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്. കഞ്ചാവ് ശീലമാക്കിയ ഈ കഥാപാത്രം നായകന്റെ അച്ഛനാണ്. ഒട്ടേറെ ഹാസ്യ മൂഹുര്‍ത്തങ്ങള്‍ക്കും സിദ്ധിഖിന്റെ പ്രകടനം വഴിവെക്കുന്നുണ്ട്. സിദ്ധിഖിന്റെ ന്യൂ ജനറേഷന്‍ ഫാദര്‍ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X