ദിലീപിന്റെ ബാലന്‍ വക്കീല്‍ വീണ്ടും മിന്നിക്കുന്നു!സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് വന്‍തുകയ്ക്ക്! കാണൂ

By Midhun Raj

Recommended Video

ബാലന്‍ വക്കീല്‍ വീണ്ടും മിന്നിക്കുന്നു | filmibeat Malayalam

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കമ്മാരസംഭവത്തിനു ശേഷമെത്തിയ ദീലിപ് ചിത്രത്തെ വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ സിനിമ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിച്ച് ഇരുന്ന് കാണാവുന്ന ഒരു സിനിമ.

വിക്കന്‍ വക്കീലായുളള ദിലീപിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

 ബാലന്‍ വക്കീലിന്റെ ജൈത്രയാത്ര

ബാലന്‍ വക്കീലിന്റെ ജൈത്രയാത്ര

കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെതായി വന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരുന്നു ബാലന്‍ വക്കീല്‍. വിക്കുളള വക്കീല്‍ കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ നടന്‍ കാഴ്ചവെച്ചു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. ഹാസ്യത്തിനൊപ്പം ആക്ഷന്‍ രംഗങ്ങളും പാട്ടുകളും ത്രില്ലടിപ്പിക്കുന്ന സീനുകളും ധാരാളമായി ഉണ്ടായിരുന്നു സിനിമയില്‍.

സാറ്റലൈറ്റ് റൈറ്റ്

സാറ്റലൈറ്റ് റൈറ്റ്

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ സൂര്യ ടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വന്‍ തുകയ്ക്കാണ് ചാനല്‍ ചിത്രം വാങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദിലീപ് ചിത്രം നേടിയത്‌

ദിലീപ് ചിത്രം നേടിയത്‌

സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷന്‍ നേടി മുന്നേറികൊണ്ടിരിക്കുന്ന സമയത്താണ് സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അഞ്ചു കോടി 80 ലക്ഷം രൂപയ്ക്കാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ സാറ്റലൈറ്റ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം

നേരത്തെ സിനിമ പുറത്തിറങ്ങിയ അഞ്ചു ദിവസത്തിനുളളില്‍ പത്ത് കോടി കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ബാലന്‍ വക്കീലിന്റെ നിര്‍മ്മാതാക്കളായ വിയാകോം 18നായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്.

താരങ്ങളുടെ പ്രകടനം

താരങ്ങളുടെ പ്രകടനം

2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. സിദ്ധിഖ്,അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട്,ബിന്ദു പണിക്കര്‍, ലെന,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. വില്ലനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. സിനിമയില്‍ മികച്ച പ്രകടനം തന്നെയായിരുന്നു താരങ്ങളെല്ലാം കാഴ്ചവെച്ചത്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X