ബാബുവേട്ടാ...! കോടതി സമക്ഷം ബാലന്‍ വക്കീലിലെ അടിപൊളി ഗാനം പുറത്ത്! വീഡിയോ കാണാം
ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് പാടിയ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ദിലീപിനൊപ്പം അജു വര്‍ഗീസ്,ഭീമന്‍ രഘു,കോട്ടയം പ്രദീപ് തുടങ്ങിവരും ഗാനരംഗത്ത് വരുന്നുണ്ട്. വിക്കന്‍ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാരായി എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നടന്‍ വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

മുന്‍പ് പാസഞ്ചര്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകളിലാണ് ദിലീപ് വക്കീല്‍ വേഷത്തിലെത്തിയിരുന്നത്. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയകോം 18നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
സിദ്ധിഖ്, ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോപി സുന്ദറിനൊപ്പം രാഹുല്‍ രാജും ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications